ഷാരോണ് പന്തല്ലൂര്‍
മെയ് മാസം 23 ന് വൈകുന്നേരം 6 മണിക്ക് അവയവ ദാന സന്ദേശവുമായിയെത്തുന്ന ഫാ:ചിറമേലിന് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ സ്‌നേഹോപകാരം.6 മണിക്ക് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ കുരിയന്‍ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവയവ ദാന സന്ദേശ യോഗത്തില്‍ ചിറമേല്‍ അച്ഛനെ ആദരിക്കുകയും തുടര്‍ന്ന് അവയവ ദാനത്തിന്റെ ആവശ്യകതയും മഹത്വവും എന്താണന്നുമുള്ള സംഭാഷണം ഉണ്ടായിരിക്കുന്നതാണ്.
ജീവിചിരിക്കുമ്പോള്‍ മറ്റൊരാളുടെ ജീവനെ രക്ഷിക്കുക അല്ലങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ജീവന്‍ നല്കുക എന്നതാണ് ഈ മഹാകര്‍മ്മത്തിലൂടെ നല്കുകയെന്നത് എന്നത് നാം ഓര്‍മ്മിക്കണം,ഈ അവയവ ദാനത്തെ കുറിച്ച് നമ്മളിലുള്ള അജ്ഞത മാറ്റുകയാണ് ഫാ:ചിറമേല്‍ ഈ സന്ദേശത്തിലൂടെ നമുക്ക് തരുന്നത്.
ഒരു ദിവസം പോലും വിശ്രമമില്ലാതെ ലോകത്തെപാടും ഓടിനടന്ന് ഈ മഹാ സന്ദേശം നല്‍കുകയാണ് ഫാ:ചിറമേല്‍.കിഡ്‌നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയാണ് ചിറമേലച്ചന്‍.
നിരവധി രാജ്യങ്ങളില്‍ അവിടുത്തെ ഭരണാധികാരികള്‍ ഫാ:ചിറമെലിനെ അവിടുത്തെ ഗവന്മേന്റ്‌റ് ചിലവില്‍ പ്രത്യേകം ക്ഷണിതാവായി സ്വികരിച്ച് ഈ അവയവ ദാന സന്ദേശം നല്കി വരികയാണ്.
ഈ അസുലഭ മുഹൂര്ത്തതിന് സാക്ഷികളാകുവാന്‍ നമ്മള്‍ ഓരോരുത്തരും സമയം കണ്ടെത്തേണ്ടത് നമ്മുടെ തന്നെ ജീവിതത്തിന് ആവശ്യമാണെന്ന തിരിച്ചറിവ് കൂടുതല്‍ ഗുണം ചെയ്യുമെന്ന് അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ കുരിയന്‍ ജോര്‍ജ് പറഞ്ഞു.നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ മലയാളികളും ഈ മഹാ സന്ദേശത്തിന്റെ ഭാഗമാകണമെന്ന് അസോസിയേഷന്‍ സിക്രട്ടറി ബെന്നി ഫിലിപ്പ് അഭ്യര്‍ഥിച്ചു.
അവയവ ദാനത്തിന്റെ മഹത്വം വിളിച്ചോതുന്ന ഫാ:ചിറമേലിന് വേണ്ടി യുകെയിലെ അറിയപ്പെടുന്ന V4U ഗായക സംഘത്തിന്റെ നിസ്വാര്‍ത്ഥ ഗാനമേള ഉണ്ടായിരിക്കുന്നതാണ്.
ഉപഹാറിന്റെ വിജയത്തിനായി എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി ബോള്‍ട്ടന്‍ അസോസിയേഷന്‍ മെമ്പര്‍ ആയ യുകെയിലെ പ്രമുഖ സംഘടനയായ യുക്മയുടെ റീജിയണല്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് അറിയിച്ചു.
ഈ മഹനീയ സന്ദേശത്തിന് സാക്ഷികളാകുവാന്‍ നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നതായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഈ മഹനീയ സന്ദേശത്തിന് സാക്ഷികളാകുവാന്‍ നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നതായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
കുരിയന്‍ ജോര്‍ജ് 07877348602
അസോസിയേഷന്‍ പ്രസിഡണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല