സ്വന്തം ലേഖകന്‍: രതി മൂര്‍ച്ഛയിലെ സമത്വം ആവശ്യപ്പെട്ട് കോണ്ടം കമ്പനിയുടെ പുതിയ ക്യാമ്പയിനിന്റെ ശബ്ദമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. തന്റെ നിലപാടുകളുടേയും സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ പ്രതികരണങ്ങളുടേയും പേരില്‍ മുമ്പ് പല തവണ ചര്‍ച്ച ചെയ്യപ്പെട്ട അഭിനേത്രി ആണ് സ്വര ഭാസ്‌കര്‍.
കോണ്ടം കമ്പനിയായ ഡ്യൂറക്‌സ് ആണ് ട്വിറ്ററിലൂടെ ക്യാമ്പയ്‌നിന് തുടക്കം കുറിച്ചത്. രാജ്യത്ത് 70 ശതമാനം സ്ത്രീകള്‍ക്ക് രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കണക്കാണ് ഡ്യൂറക്‌സ് പ്രസിദ്ധീകരിച്ചത്.ഇതിനോട് പ്രതികരിച്ച് സ്വര ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ ഡ്യൂറക്‌സ് റീട്വീറ്റ് ചെയ്തു. ഇതോടെ സ്വര ക്യാമ്പയിനിന്റെ ഭാഗമായിരിക്കുകയാണ്.
’70 ശതമാനം സ്ത്രീകള്‍ക്ക് ലൈംഗീക അസംതൃപ്തിയുണ്ടെന്ന കണക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആണിനും പെണ്ണിനും വ്യത്യസ്ത ശരീരമാണ് എന്ന കാരണം കൊണ്ട് ലൈംഗീക തൃഇന്ത്യയില്‍ ഇപ്പോള്‍ തന്നെ ഒരുപാട് അസമത്വങ്ങള്‍ നിലവില്‍ ഉണ്ട്. ഈ ലിസ്റ്റിലേക്ക് ഇനി ലൈംഗീക സംതൃപ്തി കൂടി ചേര്‍ക്കാന്‍ വയ്യ എന്നും സ്വര പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല