1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2015

രാജു വേലംകാലായില്‍

അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, ഇടവക ദിനവും 2015 മെയ് 16,17 (ശനി, ഞായര്‍ ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്ച്ച്‌സദ്യയോടും കൂടെ പെരുന്നാള്‍ പര്യവസാനിക്കുന്നു.
മെയ് 16 ?o തീയതി ശനിയാഴ്ച്ച വൈകുന്നേരം 6ന് കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്. വൈകുന്നേരം 6.15ന് സന്ധ്യാ പ്രാര്‍ത്ഥനയും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

മെയ് 17?o തീയതി ഞായറാഴ്ച്ച രാവിലെ 11.45ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് റവ: ഫാദര്‍. തോമസ് പുതിയാമഠം, റവ: ഫാദര്‍ ഗീവര്‍ഗ്ഗീസ് തണ്ടായത്ത്, റവ: ഡോ. ബിജി ചിറത്തലാട്ട് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്.വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
16 മെയ് 2015 – ശനി
06:00 PM കൊടി ഉയര്‍ത്തല്‍ (റവ. ഡോ. ബിജി ചിറത്തലാട്ട്)
06.15 PM സന്ധ്യാ പ്രാര്‍ത്ഥന
07.10 PM സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍
08.00 PM സമ്മാനദാനം

17 മെയ് 2015 ഞായര്‍
11:45 AM പ്രഭാത നമസ്‌കാരം
12:30 PM വി. മൂന്നിന്മേല്‍ കുര്‍ബ്ബാന (റവ :ഫാദര്‍. തോമസ് പുതിയാ മഠം, റവ :ഫാദര്‍ ഗീവര്‍ഗ്ഗീസ് തണ്ടായത്ത്, റവ: ഡോ. ബിജി ചിറത്തലാട്ട് എന്നിവരുടെ കാര്‍മ്മികത്വത്തില്‍)
01:15 PM വി. ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
01:30 PM അനുഗ്രഹ പ്രഭാഷണം
01:40 PM പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം , നേര്‍ച്ചസദ്യ, കൊടി താഴ്ത്തല്‍

പള്ളിയുടെ വിലാസം. St .Clements Episcopal Church, Matsrick Drive, AB 16 6 UF, Aberdeen, Scotland, UK .

വരുക ! സംബന്ധിക്കുക ! അനുഗ്രഹീതരാകുക !

കുടുതല്‍ വിവരങ്ങള്‍ക്കും, പള്ളി സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും താഴെ പറയുന്നവരുമയി ബന്ധപ്പെടുക.

വികാരി ഫാ. ബിജി ചിറത്തലാട്ട് 07460235878

സെക്രട്ടറി രാജു വേലംകാലായില്‍ 07789411249 & 01224 680500

ട്രഷറര്‍ മാത്യു ബിനോജ് 07914766095 & 01224 443107

* NB: £30 അടച്ചു വി.കുര്‍ബ്ബാന ഏറ്റുനടത്തുന്നതിനു അവസരം ഉണ്ടായിരിക്കും
**ആദ്യഫല ലേലത്തിനുള്ള ലേലസാധനങ്ങള്‍ എല്ലാ ഭവനങ്ങളില്‍ നിന്നും കൊണ്ടുവരേണ്ടതാണ്

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.