ക്രിസ്തുവിരുദ്ധനായ ബരാക് ഒബാമയെ കൊലപ്പെടുത്താനാണ് താന്‍ വൈറ്റ്ഹൗസിന് നേര്‍ക്ക് വെടിവെച്ചതെന്ന് ഇരുപത്തിയൊന്നുകാരനായ ഓസ്കാര്‍ ഒര്‍ട്ടേഗ ഹെര്‍ണാണ്ടസ്. ബുധനാഴ്ച പെന്‍സില്‍വാനിയയില്‍ നിന്ന് പിടിയിലായ ഇയാളുടെ മേല്‍ പ്രസിഡന്റ് ബരാക് ഒബാമയെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
താന്‍ പുതിയ കാലത്തിന്റെ യേശുവാണെന്നും അതുകൊണ്ടാണ് തന്റെ രൂപം യേശുവിനെപ്പോലെയിരിക്കുന്നതെന്നും ഹെര്‍ണാണ്ടസ് പറഞ്ഞു. ലോകത്ത് പലതും ചെയ്യാനാണ് ദൈവം തന്നെ അയച്ചിരിക്കുന്നതെന്നും നിങ്ങള്‍ കാത്തിരുന്ന യേശുവാണ് താന്‍ എന്നും അറസ്റ്റിലാകുന്നതിന് മുമ്പ് ചിത്രീകരിച്ച ഒരു വീഡിയോയില്‍ ഇയാള്‍ പറയുന്നു.
ഇയാള്‍ക്ക് ചില മാനസികപ്രശ്നങ്ങളുണ്ടെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാത്രിയുണ്ടായ വെടിവയ്പ്പില്‍ വൈറ്റ്ഹൗസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. പിന്നീട് വെടിയുണ്ടകള്‍ കണ്ടെത്തുകയും ചെയ്തു. മതില്‍ക്കെട്ടിന് പുറത്ത് നിന്നുകൊണ്ടാണ് ഇയാള്‍ റൈഫിള്‍ കൊണ്ട് വൈറ്റ്ഹൗസിന് നേര്‍ക്ക് വെടിവെച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല