യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു. കെ മേഖല കേന്ദ്രീകരിച്ചു മൂന്നു വര്‍ഷം മുന്‍പു രുപം കൊണ്ട വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷീക ക്യാമ്പ് ഏപ്രില്‍ 6 മുതല്‍ 9 വരെ ഓക്സ്ഫോര്‍ഡില്‍ വച്ചു നടത്തപ്പെടുന്നു.
യാക്കോബായ സുറിയാനി സഭ യുടെ യു കെ റീജിയണിലെ എല്ലാ ഇടവകകളിലുമുള്ള 12 നും 23 വയസിനുമിടയില്‍ പ്രായമായ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ചു കൊസ്ഥു നടത്തപ്പെടുന്ന ഈ ക്യാമ്പ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരയേറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ഈ കൂട്ടായ്മ പ്രധാനമായും ലക്ഷ്യമിടുന്നത് വിദ്യാര്‍ഥികള്‍ അവരുടെ സൗഹൃദം വളര്‍ത്തുവാനും, അവരുടെ വിദ്യാഭ്യാസത്തിനും സമ്പന്നതയ്ക്കുമൊപ്പം ദൈവസ്നേഹവും കുടുംബ ബന്ധങ്ങളുടെ മൂല്യവും മനസിലാക്കുവാനും. അവരുടെ ആത്മീയമായും ഭൗതീകവുമായ പരിധികളും പരിമിതികളും അവര്‍ക്കു മനസിലാക്കുവാനും അതോടൊപ്പം പരി. സഭയുടെ ചരിത്രം, പാരമ്പര്യം, മൂല്യം മുതലായവ പഠിക്കുവാനുമാണ്. ദൈവം തന്നിരിക്കുന്ന കഴിവ് എന്തെന്നു തിരിച്ചറിയുവാനുള്ള അവസരം ഒരുക്കിക്കൊസ്ഥുള്ള പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ് നമ്മളുടെ കുട്ടികള്‍ക്ക് അത്യന്തം പ്രയോജനമാകുമെന്നതില് സംശയമില്ല.
പരി. സഭയുടെ യു കെ മേഖല സ്ഥാപിതമായതിനു ശേഷം വിശ്വാസികള്‍ക്ക് പ്രയോജനകരമായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടത്തുവാന്‍ സഭയുടെ റീജിയണല്‍ കൗണ്‍സില്‍ പ്രതിജ്ഞ്ഞാബദ്ധമാണ്. ഈ .പ്രസ്ഥാനം മൂന്നാമതു വര്‍ഷം സഘടിപ്പിക്കുന്ന ഈ ക്യാമ്പില്‍ സഭാ വിശ്വാസികളായ എല്ലാ മാതാപിതാക്കളും 12 നു 23 നും വയസിനിടയിലുള്ള കുട്ടികളെ അയച്ച് ഇത് ഒരു വന്‍ വിജയമാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേസ്ഥതാണ്.
യു. കെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി അഭി. സഖറിയാസ് മോര് പിലക്സിനോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ബഹു. ഫാ. എല്‍ദോസ് വട്ടപ്പറമ്പിലിന്റെ മേല്‍നോട്ടത്തില്‍ ഈ വര്‍ഷത്തെ വാര്‍ഷീക ക്യാമ്പ് നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു പള്ളി സെക്രട്ടറിയുമായോ, സ്റ്റുഡന്റ് മൂവ്മെന്റ് ഭാരവാഹികളുമായോ ബന്ധപ്പെടുക. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റ്രേഷന് ചെയാവുന്നതാണ്. പരമാവധി ഉള്‍ക്കൊള്ളിക്കാവുന്ന കുട്ടികളുടെ എണ്ണം നിചപ്പെടുത്തിയിരിക്കുന്നതിനാല് ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്കായിരിക്കും മുഗണന. ആയതിനാല്‍ എത്രയും വേഗം റജിസ്ട്രേഷന് എടുക്കുവാന്‍ ശ്രദ്ധിക്കേസ്ഥതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍, ടെലിഫോണ്‍, 07460634025, 004552998210
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല