ന്യൂകാസില്‍ സെന്റ് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകയുടെ അര്‍ധവാര്‍ഷിക പൊതുയോഗം വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം ഇടവക വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ ചേരുകയുണ്ടായി. വര്‍ഷം തോറും നടത്തിവരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാളും ഇടവകയുടെ വാര്‍ഷികവും ഈ വരുന്ന ഒക്‌റ്റോബര്‍ മാസ്ം 29ാം തിയതി വിശുദ്ധ മൂന്നില്‍മേല്‍ കുര്‍ബ്ബാനയും തുടര്‍ന്നു നടക്കുന്ന വിവിധ പരിപാടികളോടെ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ തീരുമാനിക്കുകയും പരിശുദ്ധ അന്ത്യോഖ്യാ സിംഹസനത്തോടുള്ള കൂറും വിധേയത്വവും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പള്ളി ട്രസ്റ്റി ഇഗ്നേഷ്യസ് വര്‍ഗീസ് യോഗത്തില്‍ അവതരിപ്പിക്കുകയും വൈസ് പ്രസിഡന്റ് ജോര്‍ജ് മേലേത്ത് പ്രമേയത്തെ പിന്‍താങ്ങുകയും തുടര്‍ന്ന് യോഗം ഒന്നടങ്കം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
പ്രമേയം:
ആകമാന സുറിയാനി സഭയുടെ പരമ മേലധ്യക്ഷന്‍ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തില്‍ വാണരുളുന്ന പരിശുദ്ധ പാത്രയാര്‍ക്കീസ് മോറോന്‍മാര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവയോടും പരിശുദ്ധ സിംഹാസനത്തില്‍ കീഴിലുള്ള മലങ്കരയിലെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയോടും യുകെ മേഖലയുടെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയോടും പരിശുദ്ധ അന്ത്യോഖ്യാപാത്രിയാര്‍ക്കീസ് അനുഗ്രഹിച്ചു നിയമിക്കുന്ന അഭിവന്ദ്യ മെത്രാപ്പൊലീത്തമാരോടുമുള്ള കൂറും വിധേയത്വവും ഇതിനാല്‍ ഞങ്ങള്‍ പ്രഖ്യാപിച്ചുകൊള്ളുന്നു.
യാക്കോബായ സഭയുടെ യുകെയിലെ നോര്‍ത്ത് ഈസ്റ്റ് മേഖലയുടെ ഏക ഇടവകയായ ന്യൂകാസില്‍ സെന്റ് ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ പ്രവര്‍ത്തനം വിപൂലീകരിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിലുളള യാക്കോബായ സഭാ വിശ്വാസികള്‍ പള്ളിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്ക് പള്ളി അധികാരികളുമായ ബന്ധപ്പെടണമെന്ന് ഇടവക വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ് അഭ്യര്‍ഥിച്ചു.
വിശദ വിവരങ്ങള്‍ക്ക്
ഇഗ്നേഷ്യസ് വര്‍ഗീസ്- 07921821516,
ജോര്‍ജ്ജ് മേലേത്ത്- 07838444001,
സാജന്‍ ജോര്‍ജ്ജ്- 07886842190
ഹാര്‍ട്ട്‌ലേപൂള്‍, ഡാര്‍ലിങ്ടണ്‍, മിഡില്‍സ്ബറോ എന്നി പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍
എല്‍ദോസ് മത്തായിക്കുടി – 07931723135,
ഷാല്‍ സാമുവല്‍- 07875521989 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല