1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2011

മാഞ്ചസ്റ്റര്‍ സെന്റ്‌ ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിലുള്ള ബൈബിള്‍ ക്ലാസുകള്‍ ഈ മാസം 27 മുതല്‍ 30 വരെയുള്ള തീയ്യതികളില്‍ നടക്കും. വിഥിന്‍ഷാ സെന്റ്‌ എലിസബത്ത് റോമന്‍ കത്തോലിക് ചര്‍ച്ചില്‍ രാവിലെ ഒന്‍പതര മുതല്‍ ഉച്ചകഴിഞ്ഞ് 2 .30 വരെയാണ് ക്ലാസുകള്‍. സമാപന ദിവസമായ മുപ്പതാം തീയ്യതി രാവിലെ ഒന്‍പതരക്ക് ഫാ: ഹാപ്പി ജേക്കബിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യ ബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു സമാപന ചടങ്ങുകള്‍ നടക്കും. വിശുദ്ധ പൌലോസ് മിശിഹാ എഫെസൂസിന്റെ സഭയ്ക്ക് എഴുതിയ ലേഖനം ആറാം അദ്ധ്യായം ഒന്നാം വാക്യത്തിലെ ‘കുട്ടികളെ നിങ്ങള്‍ കര്‍ത്താവില്‍ മാതാപിതാക്കളെ അനുസരിക്കുവിന്‍ ‘ എന്നതാണ് ഈ വര്‍ഷത്തെ പ്രധാന പാറവിഷയം. നമ്മുടെ മക്കള്‍ക്ക്‌ അവരുടെ ജീവിതത്തില്‍ ലഭിച്ചിരിക്കുന്ന സുവര്‍നാവസരമായി ഇതിനെ കണ്ടു ബൈബിള്‍ ക്ലാസുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ബൈബിള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ സെന്റ്‌ ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ വെബ് സൈറ്റില്‍ നിന്നും രെജിസ്റ്റര്‍ ഫോം ഡൌന്‍ലോഡ് ചെയ്തു ഉപയോഗിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സിനി വിനു : 07841712752
ഷിജി ബിബെന്‍ : 07732715525
ജിജി കുര്യന്‍ :0784227083
പള്ളിയുടെ വിലാസം:
St Elizabath’s Roman Catholic Church
lomond road
wythenshawe
M225J13

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.