നിവിന്‍ പോളി നായകനാകുന്ന ഒരു വടക്കന്‍ സെല്‍ഫിയുടെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. നിവിനും അജുവര്‍ഗീസും വിനീത് ശ്രീനിവാസനുമാണ് വടക്കന്‍ സെല്‍ഫിയിലെ പ്രധാന താരങ്ങള്‍.
നവാഗതനായ ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിനീത് ശ്രീനിവാസനാണ്. മറ്റൊരു സംവിധായകനു വേണ്ടി വിനീത് ആദ്യമായാണ് തിരക്കഥ ഒരുക്കുന്നത്.
തട്ടത്തിന്‍ മറയത്ത് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അതേ ടീം ഒന്നിക്കുന്നു എന്നതാണ് വടക്കന്‍ സെല്‍ഫിയുടെ മറ്റൊരു പ്രത്യേകത. അതിനു പുറമേ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ നിവിന്‍ പോളി, അജു വര്‍ഗ്ഗീസ് എന്നിവരടക്കമുള്ള അഞ്ചുപേരും ചിത്രത്തില്‍ ഒന്നിക്കുന്നു.
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകള്‍ മഞ്ജിമയാണ് ചിത്രത്തിലെ നായിക. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിനോദ് ഷൊര്‍ണൂര്‍ നിര്‍മിച്ച് ലാല്‍ജോസിന്റെ എല്‍. ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല