ഈ വര്‍ഷത്തെ ഓസ്കര്‍ പുരസ്കാരത്തിനുള്ള അന്തിമ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മാര്‍ട്ടിന്‍ സ്കോര്‍സെയുടെ ‘ഹുഗോ’ മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവയടക്കം 11 നോമിനേഷനുകള്‍ നേടി മുന്നിലെത്തി. 10 നോമിനേഷനുകള്‍ നേടിയ ഫ്രഞ്ച് നിശബ്ദചിത്രമായ ദി ആര്‍ട്ടിസ്റ്റാണ് തൊട്ടു പുറകില്‍.
ഇവയ്ക്കു പുറമെ ദ് ഡിസെന്‍ഡന്റ്സ്, എക്സ്ട്രീമിലി ലൌഡ് ആന്‍ഡ് ഇക്രഡിബിലി ക്ളോസ്, ദ് ഹെല്‍പ്, മിഡ്നൈറ്റ് ഇന്‍ പാരീസ്, മണി ബോള്‍, ദ് ട്രീ ഓഫ് ലൈഫ്, വാര്‍ ഹോഴ്സ് എന്നീ ചിത്രങ്ങളും മികച്ച ചിത്രത്തിനുള്ള നോമിനേഷനുകള്‍ നേടി. എ ബെറ്റര്‍ ലൈഫിലെ അഭിനയത്തിന് ഡെമിയാന്‍ ബെക്കിര്‍, ഡിസെന്‍ഡന്റ്സിലെ അഭിനയത്തിന് ജോര്‍ജ് ക്ളൂണി, ദ് ആര്‍ട്ടിസ്റിലെ അഭിനയത്തിന് ജീന്‍ ഡുജാര്‍ഡിന്‍, മണി ബോളിലെ അഭിനയത്തിന് ബ്രാഡ് പിറ്റ്, ടിങ്കര്‍ ടെയ്ലര്‍ സോളിജ്യര്‍ സ്പൈയിലെ അഭിനയത്തിന് ഗാരി ഓള്‍ഡ്മാന്‍ എന്നിവര്‍ മികച്ച നടനുള്ള നോമിനേഷന്‍ നേടി.
ആല്‍ബര്‍ട്ട് നോബ്സിലെ അഭിനയത്തിന് ഗ്ളെന്‍ ക്ളോസ്, ദ് ഹെല്‍പിലെ അഭിനയത്തിന് വയോള ഡേവിസ്, ദ് ഗോള്‍ വിത്ത് ദ ഡ്രാഗണ്‍ ടാറ്റുവിലെ അഭിനയത്തിന് റൂണി മാറ, അയണ്‍ ലേഡിയിലെ അഭിനയത്തിന് മെറില്‍ സ്ട്രീപ്, മൈ വീക്ക് വിത്ത് മാര്‍ ലിനിലെ അഭിനയത്തിന് മിഷേല്‍ വില്യംസ് എന്നിവര്‍ മികച്ച നടിക്കുള്ള നോമിനേഷനുകള്‍ നേടി.
മാര്‍ട്ടിന്‍ സ്കോര്‍സെയ്ക്കു പുറമെ ആര്‍ട്ടിസ്റിന്റെ സംവിധായകന്‍ മൈക്കല്‍ ഹസ്നാവിഷ്യസ്, ഡിസെന്‍ഡന്റിന്റെ സംവിധായകന്‍ അലക്സാണ്ടര്‍ പെയ്ന്‍, മിഡ്നൈറ്റ് ഇന്‍ പാരീസിന്റെ സംവിധായകന്‍ വൂഡി അലന്‍, ദ് ട്രീ ഓഫ് ലൈഫിന്റെ സംവിധായകന്‍ ടെറന്‍സ് മാലിക് എന്നിവര്‍ മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷന്‍ നേടി. ഒറിജിനല്‍ സ്കോര്‍ വിഭാഗത്തില്‍ മലയാളി സംഗീത സംവിധായകന്‍ ഒസേപ്പച്ചന്‍ പരിഗണിക്കപ്പെട്ടില്ല. ഫെബ്രുവരി 26ന് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല