ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ പ്രധാനപ്പെട്ട രണ്ടു പുരസ്‌കാരങ്ങളും കരസ്ഥമാക്കി ബേര്‍ഡ്മാന്‍. അലക്‌സാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റു സംവിധാനം ചെയ്ത ബേര്‍ഡ്മാന്‍ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി. റിച്ചാര്‍ഡ് ലിങ്ക്‌ലേറ്റര്‍ സംവിധാനം ചെയ്ത ബോയ്ഹുഡ് എന്ന ചിത്രത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ബേര്‍ഡ്മാന്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്.
സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജൂലിയന്‍ മൂര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ജീവിതകഥ പറഞ്ഞ തിയറി ഓഫ് എവരിത്തിങിലെ അഭിനയത്തിന് എഡ്ഡി ഗെഡ്‌മെയ്ന്‍ മികച്ച നടനായി.
ബോയ്ഹുഡില്‍ മികച്ച പ്രകടനം കാഴ്ച വച്ച പട്രീഷ്യ ആര്‍ക്യൂറ്റയാണ് മികച്ച സഹനടി. വിപ്ലാഷിലെ അഭിനയം ജെ. കെ.സിമ്മണ്‍സിനെ മികച്ച സഹനടനാക്കി.
കടുത്ത മത്സരമുണ്ടായിരുന്ന വിദേശഭാഷാ ചിത്ര വിഭാഗത്തില്‍ പാവേല്‍ പാവ്‌ലികോവ്‌സ്‌കി സംവിധാനം ചെയ്ത പോളണ്ട് ചിത്രം ഇഡ പുരസ്‌കാരം നേടി.
തിരക്കഥക്കും ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരങ്ങള്‍ കൂടി സ്വന്തമാക്കിയ അലക്‌സാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റുവിന്റെ ബേര്‍ഡ്മാന്‍ മൊത്തം നാലു പുരസ്‌കാരങ്ങള്‍ നേടി ചടങ്ങിലെ താരമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല