1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2017

 

സ്വന്തം ലേഖകന്‍: ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്റ്, ട്രംപിന്റെ വംശീയതയെ പരിഹസിച്ച് താരങ്ങളും അവതാരകനും. ഓസ്‌കര്‍ അവാര്‍ഡ് നിശ പുരോഗമിക്കുമ്പോള്‍ മികച്ച സംവിധായകനും മികച്ച സംഗീതത്തിനും ഗാനത്തിനുമുള്ള പുരസ്‌കാരങ്ങളടക്കം അഞ്ചു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ലാ ലാ ലാന്റ് കുതിക്കുകയാണ്. എണ്‍പത്തിയൊന്‍പതാം അക്കാദമി അവാര്‍ഡുകള്‍ക്കായി ഹോളിവുഡിലെ താരങ്ങളും സംവിധായകരും ഡോള്‍ബി തിയേറ്ററില്‍ ഒഴുകിയെത്തിയപ്പോള്‍ ക്യാമറക്കണ്ണുകള്‍ക്കും വിരുന്നായി.

മാഞ്ചസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ പ്രകടനത്തിന് കേയ്‌സി ആഫ്‌ലെക് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ലാലാ ലാന്‍ഡിലെ പ്രകടനം എമ്മ സ്റ്റോണിനെ മികച്ച നടിയാക്കി. മികച്ച അവലംബിത തിരക്കഥ മൂണ്‍ലൈറ്റിലൂടെ ബേരി ജങ്കിന്‍സ് സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ ബൈ ദി സീ എന്ന ചിത്രത്തിലെ അഭിനയത്തിന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ മഹെര്‍ഷാല അലി ഓസ്‌കര്‍ അവാര്‍ഡ് നേടുന്ന ആദ്യ മുസ്ലീം നടനായി. ലാ ലാ ലാന്‍ഡിന്റെ സംവിധായകന്‍ ഡേവിഡ് ഷാസല്‍ മികച്ച സംവിധായകനായപ്പോള്‍ ബാരി ജെര്‍കിന്‍സിലെ മൂണ്‍ലൈറ്റ് മികച്ച ചിത്രമായി. ഫെന്‍സസ് എന്ന ചിത്രത്തിലെ അഭിനയത്തിന് വയോല ഡേവിസ് മികച്ച സഹനടിയായി.

മികച്ച വിദേശചിത്രമായി അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം ദ് സെയ്ല്‍സ് മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ട്രംപിന്റെ യാത്രാ വിലക്കുള്ളതിനാല്‍ ദ സെയില്‍സ്മാന്റെ സംവിധായകനോ അണിയറ പ്രവര്‍ത്തകരോ പുരസ്‌കാര ച്ചടങ്ങിനെത്തില്ല. പകരം നാസയില്‍ ജോലി ചെയ്യുന്ന ഇറാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ചിത്രത്തെ പ്രതിനീധികരിച്ച് പുര്‍സ്‌കാരം ഏറ്റുവാങ്ങി. നവമാധ്യമങ്ങളിലൂടെ തത്സമയം ഓസ്‌കര്‍ കാണാനും അക്കാദമി അവസരമൊരുക്കിയിട്ടുണ്ട്. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര തുടര്‍ച്ചയായി രണ്ടാം തവണയും ഓസ്‌കറില്‍ സാന്നിധ്യമറിയിച്ചു.

അതിനിടെ ഓസ്‌ക്കര്‍ വേദിയില്‍ ട്രംപിനെതിരെ വിമര്‍ശനവുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തി. മികച്ച മേക്കപ്പിനുള്ള പുരസ്‌കാരം നേടിയ അലെസാന്ദ്രൊ ബെര്‍റ്റലാസിയാണ് താന്‍ ഒരു കുടിയേറ്റക്കാരനാണെന്ന് വേദിയില്‍ പ്രത്യേകം എടുത്തു പറഞ്ഞത്. താന്‍ ഇറ്റലിയില്‍ നിന്ന് വന്ന കുടിയേറ്റക്കാരനാണെന്ന് അദ്ദേഹം എല്ലാവരെയും ഓര്‍മിപ്പിച്ചു. അവതാരകന്‍ ജിമ്മി കിമ്മലും വേദിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരോക്ഷമായി പരിഹസിച്ചു. സിഎന്‍.എന്‍., ന്യൂയോര്‍ക് ടൈംസ് എന്നിവയുടെ പ്രതിനിധികളാരെങ്കിലും ഉണ്ടെങ്കില്‍ പുറത്തുപോകണമെന്നായിരുന്നു കിമ്മലിന്റെ പരിഹാസം. ‘കാരണം കള്ളക്കരങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും, കള്ളവാര്‍ത്ത അനുവദിക്കില്ല,’ അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനോടുള്ള അനുഭാവം പ്രകടിപ്പി്കാന്‍ നോമിനികളും മറ്റു താരങ്ങളും നീല റിബണുകള്‍ അണിയാനും തീരുമാനിച്ചിട്ടുണ്ട്. വൈറ്റ് ഹെല്‍മെറ്റ്‌സ് എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ഛായാഗ്രാഹകനായ സിറിയന്‍ വംശജനായ ഖലീദ് ഖതീബിന് വീസ നിയന്ത്രണം മൂലം ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതും വന്‍ പ്രതിഷേധത്തിനു കാരണമായി. അതിനിടെ ചടങ്ങുകള്‍ നടക്കുന്ന ഡോള്‍ബി തീയറ്ററിന് മുന്നില്‍ ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായെത്തി. ഹോളിവുഡ് അമേരിക്കയെ വിഭജിക്കുന്നുവെന്നും അമേരിക്കയുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നുമുള്ള മുദ്രവാക്യങ്ങളുമായാണ് ഇവര്‍ എത്തിയത്. ഇന്ത്യയുടെ ദേവ് പട്ടേലിന് മികച്ച സഹ നടനുള്ള ഓസ്‌കര്‍ ലഭിക്കാത്തത് ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയായി.

ഓസ്‌കര്‍ വിജയികളുടെ സമ്പൂര്‍ണ പട്ടിക,

മികച്ച ചിത്രം: മൂണ്‍ലൈറ്റ്
മികച്ച നടന്‍: കാസെ അഫ്‌ലക് (മാഞ്ചസ്റ്റര്‍ ബൈ ദി സിറ്റി)
മികച്ച നടി: എമ്മ സ്‌റ്റോണ്‍ (ലാ ലാ ലാന്‍ഡ്)
സംവിധായകന്‍: ഡാമിയന്‍ ചെസെല്ലെ (ലാ ലാ ലാന്‍ഡ്)
മികച്ച സഹനടന്‍: മഹേര്‍ഷാല അലി (ചിത്രം: മൂണ്‍ലൈറ്റ്)
മികച്ച സഹനടി: വയോള ഡേവിസ് (ചിത്രം: ഫെന്‍സസ്)
മികച്ച വിദേശ ചിത്രം: സെയില്‍സ്മാന്‍
മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: അലെസാന്ദ്രൊ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍
വസ്ത്രാലങ്കാരം: കോളീന്‍ അറ്റ്‌വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ഥെം)
ഡോക്യുമെന്ററി ഫീച്ചര്‍: ഒ.ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)
സൗണ്ട് എഡിറ്റിങ്: സിവിയന്‍ ബെല്ലെമേര്‍ (അറൈവല്‍)
സൗണ്ട് മിക്‌സിങ്: കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ഹാക്‌സോ റിഡ്ജ്)
പ്രാഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ് (ലാ ലാ ലാന്‍ഡ്)
വിഷ്വല്‍ ഇഫക്റ്റ്‌സ്: ദി ജംഗിള്‍ ബുക്ക്
എഡിറ്റിങ്: ജോണ്‍ ഗില്‍ബര്‍ട്ട് (ഹാക്‌സോ ബ്രിഡ്ജ്)
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സിങ്
ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്റ്റ്: ദി വൈറ്റ് ഹെല്‍മറ്റ്
ഛായാഗ്രാഹണം: ലൂയിസ് സാന്‍ഡ്‌ഗ്രെന്‍ (ലാ ലാ ലാന്‍ഡ്)
ഒറിജിനല്‍ സ്‌കോര്‍: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ് (ലാ ലാ ലാന്‍ഡ്)
ഒറിജിനല്‍ സോങ്: സിറ്റി ഓഫ് സ്റ്റാര്‍സ് (ചിത്രം: ലാ ലാ ലാന്‍ഡ്, സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്)
ഒറിജിനല്‍ തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍ (മാഞ്ചസ്റ്റര്‍ ബൈ ദി സീ)
അഡാപ്റ്റഡ് തിരക്കഥ: ബെറി ജെന്‍കിന്‍സ് (മൂണ്‍ലൈറ്റ്)

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.