സ്വന്തം ലേഖകന്‍: ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; റാമി മാലികും ഒലീവിയ കോള്‍മാനും മികച്ച നടനും നടിയും; ബൊഹിമിയന്‍ റാപ്സഡിക്ക് നാല് ഓസ്കാര്‍; ഇന്ത്യന്‍ സ്ത്രീകളുടെ ആര്‍ത്തവകാലത്തെ കുറിച്ചുള്ള ഡോക്യുമെന്ററിക്കും പുരസ്ക്കാരം. മികച്ച നടനുള്ള ഓസ്കാര്‍ പുരസ്ക്കാരം റാമി മാലികിന്. ബൊഹീമിയന്‍ റാപ്സഡിയിലെ അഭിനയത്തിനാണ് റാമി മാലിക് പുരസ്ക്കാരത്തിന് അര്‍ഹനായത്. ദ് ഫേവ്റിറ്റിലൂടെ ഒലീവിയ കോള്മാന് ആണ് മികച്ച നടിക്കുള്ള പുരസ്ക്കാരത്തിന് അര്‍ഹയായത്.
ഇന്ത്യയില്‍ നിന്ന് മത്സരത്തിനുള്ള ചിത്രങ്ങള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യയിലെ ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനത്തെ കുറിച്ചുള്ള ഡോക്യുമെന്ററിക് ഓസ്കാര്‍ പുരസ്ക്കാരം ലഭിച്ചു. ഇറാനിയന്‍ അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചിയാണ് പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത്.
ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് ചടങ്ങ് ആരംഭിച്ചത്. അല്‍ഫോണ്‍സോ ക്വാറോണ്‍ സംവിധാനം ചെയ്ത റോമയാണ് മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്ക്കാരം. ദ ഫേവറിറ്റും റോമയുമാണ് എറ്റവും കൂടുതല്‍ നോമിനേഷന് നേടിയ ചിത്രങ്ങള്‍. ഇതില്‍ റോമ നെറ്റ്ഫിളിക്സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു നെറ്റ്ഫ്ളിക്സ് ചിത്രം ഓസ്ക്കാറിന് നോമിനേഷന് നേടുന്നത്. എഴു നോമിനേഷനുകളാണ് ബ്ലാക്ക് പാന്തറിനുള്ളത്.
ഈഫ് ബീല് സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ റെജീന കിംങ് മികച്ച നടിക്കുള്ള പുരസ്ക്കാരവും ഗ്രീന്ബുക്കിലൂടെ മഹേര്‍ഷല അലി മികച്ച സഹനടനുള്ള പുരസ്ക്കാരവും നേടി. സ്പൈഡര്‍ മാന്‍ ഇന്‍ടു ദ സ്പെഡര്‍ വേഴ്സ് ആണ് മികച്ച ആനിമേഷന്‍ ചിത്രം. ബൊഹിമിയന്‍ റാപ്സഡിക്ക് നാലുപുരസ്ക്കാരം ലഭിച്ചു. ബ്ലാക് പാന്തര്‍ റോമ എന്നീ ചിത്രങ്ങള്‍ക്ക് മൂന്ന് പുരസ്ക്കാരങ്ങള്‍ വീതം ലഭിച്ചു.
മികച്ച വസ്ത്രാലങ്കാരത്തിനും പ്രൊഡക്ഷന്‍ ഡിസൈനുമാണ് ബ്ലാക് പാന്തര്‍ സിനിമ അര്‍ഹമായത്. റൂത്ത് കാര്‍ട്ടറും ഹനാ ബീച്ച്ലറുമാണ് യഥാക്രമം പുരസ്ക്കാരത്തിന് അര്‍ഹരായത. മികച്ച ക്യാമറാമാനുള്ള പുരസ്ക്കാരം അല്‍ഫോണ്‍സോ ക്വാറോണ്‍, റോമ എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി. മികച്ച ഡോക്യുമെന്ററി(ഫീച്ചര്‍) ഫ്രീ സോളോ മികച്ച ചമയം, കേശാലങ്കാരം എന്നി വിഭാഗങ്ങളിലെ പുരസ്കാരം വൈസ് എന്ന ചിത്രം നേടി. ഗ്രെഗ് ക്യാനം, കേ്റ്റ് ബിസ്കോ, പെട്രീഷ്യ ഡിഹാനെ എന്നിവര്‍ക്കാണ് പുരസ്കാരം.
ഇന്ത്യന്‍ സിനിമകള്‍ ഒന്നും തന്നെ അവസാന പട്ടികയില്‍ ഇടം നേടിയില്ല. റോമ, ബ്ലാക്ക് പാന്തര്‍, ബ്ലാക്കാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്സഡി, ദ ഫേവറെറ്റ്, ഗ്രീന്‍ബുക്ക്, എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ് എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള മത്സരത്തിനായി രംഗത്തുള്ളത്. പുരസ്ക്കാര ചടങ്ങിനായി കെവിന് ഹാര്ട്നെയായിരുന്നു അവതാരകനായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് എതിരെയുള്ള കെവിന്റെ പഴയ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് കെവിന് അവതാരക സ്ഥാനത്ത് നിന്ന് പിന്മാറുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല