ഹോളിവുഡിലെ ലിംഗ വിവേചനത്തിനെതിരെ ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ തുറന്നടിച്ച് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ പാട്രീഷ്യ അര്‍ക്വെറ്റ. പുരസ്‌കാരം സ്വീകരിച്ച ശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് അര്‍ക്വെറ്റ തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമയില്‍ നടന്‍മാര്‍ക്ക് നല്‍കുന്ന തുല്യ പ്രതിഫലം നടിമാര്‍ക്കും നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമൂഹത്തില്‍ ലിംഗസമത്വം ഉറപ്പുവരുത്താന്‍ പോരാടണമെന്നും പാട്രീഷ്യ ആഹ്വാനം ചെയ്തു.
ഓസ്‌കര്‍ വേദിയിലെ പാട്രീഷ്യയുടെ പ്രതികരണത്തെ മെര്‍ലിന്‍ സ്ട്രീപ്പ് ഉള്‍പ്പെടെയുള്ള നടിമാര്‍ ഹര്‍ഷാരവത്തോടെയാണ് സ്വകരിച്ചത്. പാട്രീഷ്യയുടെ പ്രതികരണവും, പാട്രീഷ്യയെ കൈ ഉയര്‍ത്തി പിന്തുണയ്ക്കുന്ന മെര്‍ലിന്‍ സ്ട്രീപ്പിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.
പാട്രീഷ്യയെ പിന്തുണച്ച് ഹോളിവുഡ് നടി റീസി വിതര്‍സ്പൂണും രംഗത്തെത്തി. ധരിച്ചിരിക്കുന്ന വസ്ത്രം കൊണ്ടല്ല സ്ത്രീകളെ വിലയിരുത്തേണ്ടതെന്ന് അവര്‍ പറഞ്ഞു. ഹോളിവുഡ് ഉള്‍പ്പെടെയുള്ള ഏത് ഇന്‍ഡ്ര്‌സ്ട്രിയിലും പിടിച്ചുനില്‍ക്കുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അവര്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല