സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു; 13 നോമിനേഷനുകളുമായി ദി ഷേപ്പ് ഓഫ് വാട്ടര്‍. ഗിലേര്‍മോ ഡെല്‍ തോറോ സംവിധാനം ചെയ്ത ദി ഷേപ്പ് ഓഫ് വാട്ടറിന് മികച്ച ചിത്രം, നടി, സംവിധാനം എന്നിവയുള്‍പ്പെടെ 13 നോമിഷേനുകള്‍ ലഭിച്ചു.
ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഡണ്‍കിര്‍കിന് എട്ട് നോമിഷേനുകള്‍ ലഭിച്ചു. മാര്‍ച്ച് നാലിനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഒന്‍പത് ചിത്രങ്ങളാണ് മികച്ച ചിത്രത്തിന് വേണ്ടി മത്സരിക്കുന്നത്. ഗാരി ഓള്‍ഡ്മാന്‍, ഡെന്‍സെല്‍ വാഷിങ്ടണ്‍, ഡാനിയല്‍ ഡെ ലൂവിസ്, തിമോത്തി കാലമെറ്റ്, ഡാനിയല്‍ കലുയ എന്നിവരാണ് മികച്ച നടന്മാര്‍ക്കുള്ള നോമിഷേനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സാലി ഹോകിന്‍സ്, ഫ്രാന്‍സെസ് മക്‌ഡോര്‍മണ്ട്, മാര്‍ഗ്രറ്റ് റോബി, സോഷെ റോണന്‍ എന്നിവര്‍ക്കൊപ്പം മെറില്‍ സ്ട്രീപ്പും മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് മത്സരിക്കുന്നു. കഴിഞ്ഞ തവണയും മെറില്‍ സ്ട്രീപ്പിന് നോമിനേഷന്‍ ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല