സ്വന്തം ലേഖകന്‍: കാമുകിയെ വെടിവെച്ചു കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി. നേരത്തെ ആറ് വര്‍ഷമായിരുന്ന ശിക്ഷ 13 വര്‍ഷവും അഞ്ച് മാസവുമായാണ് ഉയര്‍ത്തിയത്. 2013 വാലന്റൈന്‍സ് ദിനത്തിലാണ് കാമുകിയായ റീവ സ്റ്റിന്‍കാംപിനെ പിസ്റ്റോറിയസ് വെടിവെച്ചുകൊന്നത്.
എന്നാല്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ ആളാണെന്ന് കരുതിയാണ് വെടിവെച്ചതെന്നും അത് തന്റെ കാമുകിയാണെന്ന് അറിയില്ലെന്നുമായിരുന്നു പിസ്റ്റോറിയസ് കോടതിയില്‍ പറഞ്ഞത്. കേസില്‍ ആറു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പിസ്റ്റോറിയസിന്റെ ശിക്ഷ കുറഞ്ഞു പോയെന്നും ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും കാട്ടി പ്രോസിക്യൂഷന്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ശിക്ഷ ഇരട്ടിയാക്കിയത്.
11 മാസം പ്രായമുള്ളപ്പോഴാണ് പിസ്റ്റോറിയസിന്റെ രണ്ട് കാലുകളും മുട്ടിന് മുകളില്‍ വച്ച് മുറിച്ചുമാറ്റപ്പെട്ടത്. കൃത്രിമക്കാലുകളുമായി പാരാലിമ്പിക്‌സില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുള്ള പിസ്റ്റോറിയസ് 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ സാധാരണ കായികതാരങ്ങള്‍ക്കൊപ്പമോടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. നിലവില്‍ ഒരു വര്‍ഷം മാത്രമാണ് പിസ്റ്റോറിയസ് ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല