1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2016

സ്വന്തം ലേഖകന്‍: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ബ്ലേഡ് റണ്ണര്‍ കുടുങ്ങി, ദക്ഷിണാഫ്രിക്കന്‍ കായികതാരത്തിന് 6 വര്‍ഷം തടവ്. ദക്ഷിണാഫ്രിക്കയുടെ പാരാലിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്‌റ്റോറിയസിനാണ് ആറ് വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. കേസില്‍ 15 വര്‍ഷത്തെ തടവ് ശിക്ഷക്കാണ് നേരത്തേ ശിക്ഷിച്ചിരുന്നത്. എന്നാല്‍ പിസ്റ്റോറിയസിന്റെ ശരീര പരിമിതി പരിഗണിച്ചാണ് ശിക്ഷ ആറു വര്‍ഷമായി ചുരുക്കിയത്.

2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാലന്റൈന്‍സ് ദിനത്തില്‍ പുലര്‍ച്ചെയാണ് കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപിനെ പിസ്റ്റോറിയസ് സ്വന്തം വീട്ടിലെ കുളിമുറിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മോഷ്ടാവാണെന്ന് കരുതിയാണ് താന്‍ വെടിവെച്ചത് എന്നായിരുന്നു പിസ്റ്റോറിയസിന്റെ വാദം. ഈ വാദം അംഗീകരിച്ച് വിചാരണക്കോടതി അഞ്ച് വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കയായിരുന്നു.

കേസില്‍ 29 കാരനായ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബറില്‍ അപ്പീല്‍ക്കോടതി കണ്ടെത്തിയിരുന്നു.
പ്രിട്ടോറിയ ഹൈകോടതി ജഡ്ജി തോകോസിലെ മസിപയാണ് ശിക്ഷയില്‍ വിധി പ്രഖ്യാപിച്ചത്. കളിക്കളത്തിലെ ബ്ലേഡ് റണ്ണര്‍ എന്നറിയപ്പെടുന്ന പിസ്റ്റോറിയസ് ഒളിമ്പിക്‌സിലും ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.