1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2012

84 ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫ്യൂഗോയെ പിന്തള്ളി ദ ആര്‍ട്ടിസ്റ്റ്‌ മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നേടി. അതേസമയം പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് ജീന്‍ ദുജാര്‍ദിന് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിച്ചു ഡിസന്റന്‍സിലെ അഭിനയത്തിന് ജോര്‍ജ് ക്ലൂണി അവാര്‍ഡ് നേടുമെന്നായിരുന്നു പ്രവചനങ്ങളേറെയും. എന്നാല്‍ ‘ദി ആര്‍ട്ടിസ്റ്റ’ിലെ അഭിനയമികവാണ് ദുജാര്‍ദിന് അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തത്.

ഹോളിവുഡിന്റെ പഴയ കാലഘട്ടം മനോഹരമായി ദൃശ്യവത്കരിച്ച നിശബ്ദ ചിത്രം ‘ദി ആര്‍ട്ടിസ്റ്റ്’ അണിയിച്ചൊരുക്കിയ മിഷേല്‍ ഹസനാവിഷ്യസ് മികച്ച സംവിധായകനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. ഹോളിവുഡിലെ കൊഡാക് തിയേറ്ററില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 11 നോമിനേഷനുകളുമായെത്തിയ ‘ഹ്യൂഗോ’ ഛായാഗ്രഹണം, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, കലാസംവിധാനം,വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയ്ക്കുള്ള പുരസ്കാരങ്ങള്‍ വാരിക്കൂട്ടി.

‘ദി അയണ്‍ ലേഡി’ എന്ന ചിത്രത്തില്‍ മാര്‍ഗരറ്റ് താച്ചറായി വേഷമിട്ട മെറില്‍ സ്ട്രിപ്പാണ് മികച്ച നടി. ഇതേ കഥാപാത്രത്തിന് അവര്‍ക്ക് ബാഫ്ത പുരസ്‌കാരവും ലഭിച്ചിരുന്നു. 11 നോമിനേഷനുകളുമായെത്തിയ ത്രീ ഡി ചിത്രം ‘ഹ്യൂഗോ’ സാങ്കേതിക വിഭാഗത്തില്‍ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയെങ്കിലും പ്രധാന അഞ്ച് പുരസ്‌കാരങ്ങളുമായി കൊഡാക് തിയേറ്ററില്‍ തിളങ്ങിയത് ‘ദി ആര്‍ട്ടിസ്റ്റ്’ തന്നെയാണ്.

‘ബിഗിനേഴ്‌സ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്രിസ്റ്റഫര്‍ പഌമ്മര്‍ സഹനടനുള്ള ഒസ്‌കര്‍ നേടിയപ്പോള്‍ മികച്ച സഹനടിയ്ക്കുള്ള ഓസ്കര്‍ പുരസ്കാരത്തിനു അമേരിക്കന്‍ നടിയായ ഒക്ടാവിയ സ്പെന്‍സര്‍ അര്‍ഹയായി. ദ ഹെല്‍പ് എന്ന ചിത്രത്തിലെ പ്രകടനമാണ് സ്പെന്‍സറെ പുരസ്കാരത്തിനു അര്‍ഹയാക്കിയത്.

ജോര്‍ വെര്‍ബിന്‍സ്കി ഒരുക്കിയ ‘റാങ്കോ’യ്ക്കു മികച്ച അനിമേഷന്‍ ഫീച്ചര്‍ ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം. ഇറാനിയന്‍ ചിത്രമായ എ സെപറേഷനു മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം. അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ചിത്രമാണ് എ സെപറേഷന്‍. വര്‍ഷങ്ങള്‍ക്കു ഇടവേളയ്ക്കു ശേഷമാണ് ഒരു ഇറാനിയന്‍ ചിത്രത്തിനു ഓസ്കര്‍ പുരസ്കാരം ലഭിക്കുന്നത്. ചില്‍ഡ്രന്‍ ഓഫ് ഹെവന് കഴിഞ്ഞ് 12 വര്‍ഷത്തിന് ശേഷം ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചെത്തിയ ചിത്രമായിരുന്നു എ സെപറേഷന്‍.

പ്രധാന അവാര്‍ഡുകള്‍ താഴെ കൊടുക്കുന്നു

മികച്ച ചിത്രം – ദ ആര്‍ട്ടിസ്റ്റ്

മികച്ച സംവിധായകന്‍-മിഷേല്‍ ഹസനാവിഷ്യസ്(ദി ആര്‍ട്ടിസ്റ്റ്)

മികച്ച നടന്‍ – ജീന്‍ ദുജാര്‍ദിന്‍
മികച്ച നടി – മെറില്‍ സ്ട്രിപ്

മികച്ച വിദേശ ഭാഷ ചിത്രം-എ സെപറേഷന്‍

സഹനടന്‍-കിസ്റ്റഫര്‍ പഌമ്മര്‍(ബിഗിനേഴ്‌സ്)

സഹനടി-ഒക്‌ടേവിയ സ്‌പെന്‍സര്‍(ദി ഹെല്‍പ്)

മികച്ച തിരക്കഥ-വുഡി അലന്‍(മിഡ്‌നൈറ്റ് ഇന്‍ പാരീസ്)

അവലംബിത തിരക്കഥ-അലക്‌സാണ്ടര്‍ പയനി(ദി ഡിസന്റ്‌സ്)

ചിത്ര സന്നിവേശം-(ദി ഗേള്‍ വിത്ത് ദ ഡ്രാഗണ്‍ ടാറ്റൂ)

ശബ്ദസങ്കലനം-ടോം ഫ്ലാഷ്മാന്‍, ജോണ്‍ മിഡ്ഗലെ(ഹ്യൂഗോ)

ശബ്ദസന്നിവേശം-ഫിലിപ്പ് സ്റ്റോക്‌സ്റ്റണ്‍, യൂജിന്‍ ഗിയേര്‍ട്ടി (ഹ്യൂഗോ)

ഛായാഗ്രഹണം-റോബര്‍ട്ട് റിച്ചാര്‍ഡ് സണ്‍(ഹ്യൂഗോ)

സംഗീതം-ബ്രെറ്റ് മക്കന്‍സി(മാന്‍ ഓര്‍ മപ്പറ്റ്)

പശ്ചാത്തല സംഗീതം-ലുഡോവിക് ബോഴ്‌സ്(ദി ആര്‍ട്ടിസ്റ്റ്)

കലാസംവിധാനം-ഡാന്റെ ഫെരറ്റി(ഹ്യൂഗോ)

വസ്ത്രാലങ്കാരം-മാര്‍ക്ക് ബ്രിഡിജിസ്(ദി ആര്‍ട്ടിസ്റ്റ്)

സഹനടി-ഒക്‌ടേവിയ സ്‌പെന്‍സര്‍(ദ ഹെല്‍പ്)

ചമയം-മാര്‍ക് കുളിയര്‍, ജെ റോയ് ഹെലന്‍ഡ്(ദി അയണ്‍ ലേഡി)

മികച്ച ഡോക്യുമെന്ററി-അണ്‍ ഡിഫറ്റഡ്

മികച്ച ആനിമേഷന്‍ ചിത്രം-റാങ്കോ

ഹ്രസ്വ ചിത്രം(ലൈവ് ആക്ഷന്‍)-ദി ഷോര്‍

ഹ്രസ്വചിത്രം(ആനിമേറ്റഡ്)-ദി ഫന്റാസ്റ്റിക് ഫ്ലൈയിങ് ബുക്‌സ് ഓഫ് മി. മോറിസ് ലെസ്‌മോര്‍

വിഷ്വല്‍ ഇഫക്ട്‌സ്-റോബ് ലെഗാറ്റോ, ജോസ് വില്യംസ്, ബെന്‍ ഗ്രോസ്മാന്‍, അലക്‌സ് ഹെന്നിങ്(ഹ്യൂഗോ)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.