സീറോ മലങ്കര സഭയുടെ മാർത്താണ്ടം രൂപതാധ്യക്ഷൻ ബിഷപ് വിന്സന്റ് മാർ പൗലൊസ് ഷെഫീൽടിൽ ഓശാനഞായര് സുശ്രൂഷകൾക്ക് മുഖ്യ കാര്മികത്വം വഹിക്കും. ഓശാന ഞായർ ശുശ്രൂഷകൾ 29നു ഞായറാഴ്ച ഉച്ചക്ക് 2മണിക്ക് ഷെഫീൽഡിലെ സെന്റ് പാട്രിക്സ് ദേവാലയത്തിൽ ആരംഭിക്കും. പ്രദക്ഷിണം, ആഘോഷപൂര്ണമായ വി.കുർബാന, തിരുവചന സന്ദേശം എന്നിവ ഇതിന്റെ ഭാഗമായ ക്രമീകരിച്ചിട്ടുണ്ട്. ഫാ. തോമസ് വടക്കും മൂട്ടിൽസഹാകാര്മികത്വം വഹിക്കും.
ഷെഫീല്ട്, ലിവർപൂൾ, മാഞ്ചെസ്റ്റെർ, കവന്റ്രി, നോട്ടിങ്ഹാം എന്നീ മിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ്തിരുന്നാൾ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത് ഇതിന്റെ ഒരുക്കങ്ങൾ പൂർത്തി ആയി വരുന്നു.
യേശുകൃസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ അനുസ്മരണയിൽ പങ്കു ചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കാൻഏവരെയും ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങള്‍ക്ക്
വിന്സന്റ് വർഗീസ് – 07878607862
ക്രൈസ്റ്ൻ ഫ്രാൻസിസ് – 07723099514
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല