ലിവര്‍പൂള്‍: ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ലിവര്‍പൂള്‍ മലയാളികള്‍ ഹോളി നെയിം പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു. ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയും പര്യായമായി കഴുത പുറത്തെത്തിയ രാജാധി രാജനെ വെള്ളവിരിച്ചും കുരുത്തോലകളേന്തിയും നമ്മുടെ ഹൃദയത്തില്‍ എതിരേല്‍ക്കണമെന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച ഫാ. ഷാജി പൂന്തോട്ട് പറഞ്ഞു. നൂറു കണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു. കുരുത്തോലകളേന്തി പ്രദക്ഷിണം നടത്തിയത്. തുടര്‍ന്ന് വി. കുര്‍ബാന നടന്നു.
ദുഖവെള്ളി ദിനത്തില്‍ രാവിലെ 9.30ന് സെന്റ് ഫിലോമിനാസ് പള്ളിയില്‍ പീഢാനുഭവ തിരുക്കര്‍മ്മങ്ങള്‍, പ്രസംഗം, നഗരികാണിക്കല്‍ എന്നിവ ഫാ. ഷാജി പുന്താട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.
ഏപ്രില്‍ നാലാം തിയതി ശനിയാഴ്ച്ച വൈകിട്ട് അഞ്ചിന് ഉയര്‍പ്പ് തിരുന്നാള്‍ സെന്റ് ഫിലോമിനാസ് പള്ളിയില്‍ നടക്കും. ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുക്കര്‍മ്മങ്ങളിലേക്ക് ഏവരെയും സ്‌നേഹപൂര്‍വും ക്ഷണിക്കുന്നു.
പള്ളിയുടെ വിലാസം
സെന്റ് ഫിലോമിനാസ് പള്ളി, സ്പാരോ ഹാള്‍ ആര്‍ഡി എല്‍96 ബിയു
ടോം തോമസ് 07577249750, ജെസ്സി ജിമ്മി 07951980102, ജോര്‍ജ്കുട്ടി 07939021706
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല