സ്വന്തം ലേഖകന്‍: അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ഇന്ത്യന്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തും; ചൈനയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ സന്ദര്‍ശനത്തെ ചൈന എതിര്‍ത്തതിനു പിന്നാലെ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ രംഗത്ത്. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിലെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കുമാണ് അവിടെ പോകാന്‍ അവകാശമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ചൈനയുടെ എതിര്‍പ്പു തള്ളി മോദി വ്യാഴാഴ്ച അരുണാചല്‍ സന്ദര്‍ശിച്ചിരുന്നു. ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് അരുണാചലെന്നാണു ചൈനയുടെ നിലപാട്. ഇന്ത്യന്‍ നേതാക്കളുടെ സന്ദര്‍ശനം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയേയുള്ളു എന്നായിരുന്നു ചൈനയുടെ മുന്നറിയിപ്പ്.
അരുണാചലില്‍ ഇന്ത്യന്‍ ഭരണാധികാരികളുടെ സന്ദര്‍ശനങ്ങളെ ചൈന എതിര്‍ക്കുന്നതു പതിവാണ്. നവംബറില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ഡിസംബറില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദും സന്ദര്‍ശിച്ചപ്പോള്‍ രൂക്ഷപ്രതികരണവുമായി ചൈന രംഗത്തുവന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല