1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2012

ബ്രിട്ടനിലെ മൂന്നിലൊന്നു കുടുംബ ഡോക്റ്റര്‍മാരും തങ്ങളുടെ രോഗികള്‍ എന്‍.എച്ച്.എസ്. ആശുപത്രികളിലെ ശ്രദ്ധക്കുറവിനാല്‍ അപകടത്തിലാകും എന്നാശങ്കപ്പെടുന്നവരാണ് എന്ന് റിപ്പോര്‍ട്ട്. പത്തിലൊന്ന് ഡോക്ടര്‍മാര്‍ തങ്ങളുടെ രോഗി ആശുപത്രി അധികൃതരുടെ അനാസ്ഥയാല്‍ മരണപ്പെട്ടു എന്ന് വ്യക്തമാക്കുന്നു. തങ്ങളുടെ സ്വന്തം കുടുംബത്തെ ഒരിക്കലും ഈ ആശുപത്രികളില്‍ ചികിത്സികില്ല എന്ന് ഇവര്‍ തീര്‍ത്തു പറയുന്നുണ്ട്. കൃത്യമായ പരിചരണം ലഭിക്കാത്തതിനാലാണ് മിക്കവാറും രോഗികള്‍ ഇവിടെ മരണപ്പെടുന്നത്. എന്‍.എച്ച്.എസ്. ആശുപത്രികളിലുള്ള ഡോക്റ്റര്‍മാരുടെ വിശ്വാസമാണ് ഈ തുറന്നു പറച്ചിലിലൂടെ ഒഴുകി പോയത്. ഇരുപത്തി ഒന്ന് ശതമാനം പേരും തൊട്ടടുത്തുള്ള ആശുപത്രികളിലെ ശുശ്രൂഷയില്‍ വിശ്വാസം ഇല്ലാത്തവരാണ്.

ഒരു ഡോക്ടര്‍ തന്റെ ഭാര്യയെയും കൊണ്ട് ചികിത്സക്ക് ആശുപത്രിയെ സമീപിച്ചപ്പോള്‍ കണ്ട കാഴ്ച ഇവിടെ അവര്‍ സുരക്ഷിതയല്ല എന്ന് വരെ പറയിപ്പിച്ചു. രോഗികളുടെ ഭക്ഷണം,വൃത്തി എന്നീ കാര്യത്തില്‍ മിക്ക ആശുപത്രികളും കൈമലര്‍ത്തുന്നു. മുപ്പത്തി നാല് ശതമാനം ഡോക്റ്റര്‍മാര്‍ തങ്ങളുടെ രോഗി ആശുപത്രിയില്‍ ദുരിതം അനുഭവിച്ചു മരിച്ചതായി പറയുന്നുണ്ട്. വാര്‍ഡുകളില്‍ നടക്കുന്ന മോശം ചികിത്സക്കെതിരെ തങ്ങളുടെ രോഗികള്‍ പരാതിപ്പെട്ടു എന്ന് എഴുപത്തിനാല് ശതമാനം ഡോക്റ്റര്‍മാര്‍ വെളിപ്പെടുത്തുന്നു. കെന്ടിലെ ജി.പി.യായ ആദം സ്കിന്നാര്‍ പറഞ്ഞത് തന്റെ വളര്‍ത്തു നായയെപോലും ചികിത്സക്കായി പ്രിന്‍സസ് റോയല്‍ യൂണിവേര്‍സിറ്റി ഹോസ്പിറ്റലില്‍ അയക്കില്ലെന്നാണ്.

പ്രവേശിക്കപ്പെട്ട മിക്ക രോഗികളും അനാസ്ഥക്കെതിരെ മാനേജ്മെന്റില്‍ പരാതി നല്‍കി. മുപ്പത്തിരണ്ട് ശതമാനം ഡോക്റ്റര്‍മാരും തങ്ങളുടെ രോഗികള്‍ പരാതി നല്‍കിയിരുന്നതായി ബോധ്യപ്പെടുത്തി. പതിനെട്ടു ശതമാനം ഡോക്ടര്‍മാരും ആശുപത്രികളില്‍ ലഭിക്കുന്നത് നിലവാരം കുറഞ്ഞ ചികിത്സതന്നെ എന്ന് പറയുന്നു. അഞ്ഞൂറോളം ഡോക്റ്റര്‍മാരിലാണ് ഈ സര്‍വേ നടത്തിയത്. എന്‍.എച്ച്.എസില്‍നടത്തിയ ഭരണ പരിഷ്ക്കാരങ്ങള്‍ പ്രതി കൂലമായാണ് ജനങ്ങളെ ബാധിച്ചത്. ഇതിനായി മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്‌ വന്നിട്ടുണ്ട്. പ്രശ്നങ്ങള്‍ കാര്യമായി പരിഗണിക്കുന്നുണ്ട് എങ്കിലും കൂടുതല്‍ വഷളാകാതെ കൊണ്ട് പോകുകയാണ് തല്‍കാലം. നാല്‍പതിനായിരം ജി.പി.കള്‍ ഉള്ള ഈ രാജ്യത്ത് വെറും അഞ്ഞൂറ് പേരില്‍ നടത്തിയ ഗവേഷണഫലം സത്യം എന്ന് കരുതരുത് എന്ന് ആരോഗ്യ വിഭാഗം സൂചിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.