പ്രഭുദേവയും താനും തമ്മില്‍ ‘അടിതുടങ്ങി’ എന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് നയന്‍താര പറഞ്ഞതിങ്ങനെ: ഞങ്ങള്‍ പിരിഞ്ഞിട്ടില്ല, പിരിയുകയുമില്ല. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം പച്ചക്കള്ളം. .“ഞങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമായിരിക്കുകയാണ്. പല ഭാഷകളില്‍ സിനിമ സംവിധാനം ചെയ്യുന്നതുകൊണ്ട് പ്രഭു കുറച്ചു മാസങ്ങളായി ബിസിയാണ്. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. ഞങ്ങള്‍ പിരിഞ്ഞതായുള്ള വാര്‍ത്തകളൊക്കെ വായിച്ച് ചിരിക്കുകയാണ് ഞാനും പ്രഭുവും” – നയന്‍താര വ്യക്തമാക്കുന്നു.
എങ്കേയും കാതല്‍, വെടി തുടങ്ങി പ്രഭുദേവ സംവിധാനം ചെയ്ത ചിത്രങ്ങളൊക്കെ ബോക്സോഫീസ് ദുരന്തങ്ങളായി മാറിയപ്പോള്‍ റംലത്തിന്‍റെ ശാപം കാരണമായിരിക്കാം ഈ പരാജയങ്ങളൊക്കെ എന്ന് പ്രഭുദേവ ചിന്തിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. മാത്രമല്ല, വിവാഹമോചനം നേടിയെങ്കിലും അദ്ദേഹം ഇപ്പോഴും റംലത്തിനും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതില്‍ കുപിതയായ നയന്‍താര പ്രഭുദേവയോട് പിണങ്ങിയത്രെ. നയന്‍സിന്‍റെ വീടിനുമുന്നില്‍ പ്രഭുദേവ രണ്ടുമണിക്കൂറോളം കാറില്‍ കാത്തിരുന്നു എങ്കിലും അവര്‍ കാണാന്‍ കൂട്ടാക്കിയില്ലെന്നും മനസുമടുത്ത് പ്രഭുദേവ മടങ്ങിപ്പോയെന്നുമായിരുന്നു വാര്‍ത്തകള്‍. “ഞങ്ങളുടെ വിവാഹത്തേക്കുറിച്ച് മറ്റുള്ളവര്‍ക്ക് ഒരുപാട് ഉത്കണ്ഠകളുണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷം. എന്തായാലും ഞങ്ങളുടെ വിവാഹത്തിന്‍റെ ഡേറ്റ് ഉടന്‍ പ്രഖ്യാപിക്കുന്നതായിരിക്കും” – ഒരു ഇംഗ്ലീഷ് സൈറ്റിന് അനുവദിച്ച അഭിമുഖത്തില്‍ നയന്‍സ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല