സ്ത്രീകളുടെ അവകാശങ്ങള്‍ ധ്വംസിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനും മതപരമായ പാല ന്യായീകരണങ്ങളും ഇസ്ലാം മത വിശ്വാസികള്‍ക്ക് ഉണ്ടാവാം.വിശ്വാസത്തെ ഏറ്റവും കൂടുതല്‍ മുറുകെപ്പിടിക്കുകയും അത് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാവുകയും ചെയ്യുന്ന ഈ മതത്തെയും അതിന്‍റെ ആചാരങ്ങളെയും ലോകം ഒരു പരിധി വരെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.പക്ഷെ ജാധാധിപത്യത്തിനു വേണ്ടി മുറവിളി കൂട്ടി വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ മുസ്ലിം ഭൂരിപക്ഷമുള്ള ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീയുടെ മൃതദേഹത്തെ അപമാനിക്കുന്ന പരിഷ്ക്കാരത്തെ ന്യായീകരിക്കാന്‍ ഒരു മത വിശ്വാസത്തിനും കഴിയുമെന്ന് തോന്നുന്നില്ല,
ഒരു സ്ത്രീ മരിച്ച് ആറു മണിക്കൂറിനുള്ളില്‍ അവരുടെ ഭര്‍ത്താവിന് മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ അനുവദിക്കുന്നതാണ് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ ഉടന്‍ പാര്‍ലമെന്റില്‍ വയ്ക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങളില്‍ ഒന്ന്.ഭാര്യയ്ക്ക് ശരിയായ യാത്രയയപ്പ് നല്‍കുന്നതിനു വേണ്ടിയാണ് ഈ പരിഷ്ക്കാരമെന്നാണ് ഭരണാധികാരികളുടെ ന്യായീകരണം.വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം 14 വയസാക്കാനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജോലിക്കുള്ള അവകാശങ്ങള്‍ ഇല്ലാതാക്കാനും അടക്കമുള്ള നിരവധി സ്ത്രീ വിരുദ്ധ പരിഷ്ക്കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
മരണത്തിനു ശേഷവും വിവാഹം സാധുവാണെന്ന് മൊറോക്കന്‍ മുസ്ലിം നേതാവായ അബ്ദുല്‍ ബാരി 2011 മേയില്‍ പ്രസ്താവിച്ചിരുന്നു.പങ്കാളി മരിച്ചതിനു ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും അവകാശമുണ്ടെന്ന് അദ്ദേഹം വ്യകതമാക്കിയിരുന്നു.ഈ പ്രസ്താവനയുടെ ചുവടു പിടിച്ചാണ് ഈജിപ്ഷ്യന്‍ രാഷ്ട്രീയ നേതാക്കന്മാര്‍ പുതിയ സ്ത്രീ വിരുദ്ധ നിര്‍ദേശങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
ഈ വിചിത്ര തീരുമാനത്തിനെതിരെ ഈജിപ്തിലെങ്ങും പ്രതിക്ഷേധം അലയടിക്കുകയാണ്.സ്ത്രീ സംഘടനയായ നാഷ്ണല്‍ കൌണ്‍സില്‍ ഇതിനെതിരെ സംഘടിക്കുന്നതിനായി ആഹ്വാനം നടത്തിയിട്ടുണ്ട്. ഈ നിയമം ഈജിപ്തിന്റെ സംസ്കാരത്തെതന്നെ മാറ്റി മരിക്കും എന്ന് കരുതുന്നവര്‍ ഏറെയാണ്. നിയമത്തിന്റെ ദുരുപയോഗം നടത്താന്‍ ഒരു മതത്തിനും അധികാരമില്ല എന്നാണ് പല മാധ്യമങ്ങളും ഈജിപ്തില്‍ അറിയിച്ചു കൊണ്ടിരിക്കുന്നത്.എന്തായാലും ഒരു സ്ത്രീ നേതൃത്വം കൊടുത്ത വിപ്ലവത്തിലൂടെ ഈജിപ്തില്‍ ഭരണമാറ്റം ഉണ്ടാക്കാന്‍ പ്രയത്നിച്ചവര്‍ ഇത്തരത്തില്‍ ഒരു സ്ത്രീ വിരുദ്ധ പരിഷ്ക്കാരം പുതിയ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുമെന്ന് ഒരിക്കലും കരുതിയിരിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല