സ്വന്തം ലേഖകന്‍: ചാനല്‍ പരിപാടിയില്‍ മോശം പെരുമാറ്റം, നടി ഉര്‍വശിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ന്യായാധിപന്മാരുടെ സാന്നിദ്ധ്യത്തില്‍ ഉര്‍വശി അവതരിപ്പിക്കുന്ന പരിപാടിക്കിടെ നടി പുരുഷന്മാരോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നുമാണ് ഉര്‍വശിയോടും പരിപാടി നടത്തുന്ന ചാനലിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.
ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നതാണ് നോട്ടീസ്. കേരള സമൂഹത്തിലെ ദാമ്പത്യ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന പരിപാടിയിലാണ് ഉര്‍വ്വശി അവതാരകയാകുന്നത്. പരിപാടിയില്‍ ഉര്‍വ്വശി പുരുഷന്മാരോട് മോശമായി പെരുമാറുന്നു എന്നതാണ് പരാതി.
പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഉര്‍വ്വശി മോശമായി പ്രതികരിക്കുകയും ക്ഷോഭിച്ച് സംസ്‌ക്കാര ശൂന്യമായി സംസാരിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. അടുത്ത മാസം ഒമ്പതിന് കേസ് പരിഗണിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല