സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലെ കംപ്യൂട്ടറുകളില്‍നിന്ന് നീലച്ചിത്ര സൈറ്റുകള്‍ക്കായി സെര്‍ച്ച് ചെയ്തത് 24,473 തവണ! നീലച്ചിത്ര വെബ്‌സൈറ്റുകള്‍ക്കായി 2017 അവസാനം ദിവസേന 160 അഭ്യര്‍ഥനകള്‍ പോയെന്ന് കണ്ടെത്തിയതായി പ്രസ് അസോസിയേഷന്‍ (പി.എ.) റിപ്പോര്‍ട്ട് ചെയ്തു.
ജൂണിലെ പൊതുതിരഞ്ഞെടുപ്പിനുശേഷം 24,473 അഭ്യര്‍ഥനകളാണ് പാര്‍ലമെന്റിലെ ഇന്റര്‍നെറ്റ് ശൃംഖലയുമായി ബന്ധപ്പെടുത്തിയ ഉപകരണങ്ങളില്‍നിന്നു ലഭിച്ചത്. പാര്‍ലമെന്റ് കംപ്യൂട്ടറില്‍നിന്ന് നീലച്ചിത്രം കണ്ടതിന് പ്രധാനമന്ത്രി തെരേസ മേയുടെ വിശ്വസ്തനായ മന്ത്രി ഡാമിയന്‍ ഗ്രീനിനെ കഴിഞ്ഞമാസം പുറത്താക്കിയിരുന്നു.
പൊതുസഭയിലെയും പ്രഭുസഭയിലെയും അംഗങ്ങളും അവരുടെ സ്റ്റാഫുമാണ് പാര്‍ലമെന്റിലെ ഇന്റര്‍നെറ്റ് ശൃംഖല ഉപയോഗിക്കാറ്. വാര്‍ത്ത പുറത്തു വന്നതോടെ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളി പ്രതിഷേധം ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല