ചെറിയ വഴികളിലെ ഭാര നിയന്ത്രണങ്ങള്‍ പാലിക്കാതെ ലോറികളും മറ്റും പായുന്നത് കോലാഹലങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കൗണ്‍സിലുകളുടെ പ്രതിനിധി സംഘടനയാണ് എല്‍ജിഎ. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉടനടി നടപടി വേണമെന്നും എല്‍ജിഎ ആവശ്യപ്പെടുന്നു.
എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് പൊലീസിന് ഇപ്പോള്‍ തന്നെ ആവശ്യത്തിന് അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പൊലീസിനും പ്രാദേശീക ഭരണസംവിധാനങ്ങള്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ്.
ബ്രിട്ടീഷ് റോഡ് നിയമങ്ങള്‍ അനുസരിച്ച് ഭാരം കൂടിയ വാഹനങ്ങളോ ഉയരം കൂടിയ വാഹനങ്ങളോ ചെറിയ നിരത്തുകളില്‍ കൂടി നിയമം ലംഘിച്ച് സഞ്ചരിച്ചാല്‍ 50 പൗണ്ട് പിഴ ഈടാക്കും. ഇനി വാഹനം ഓടിക്കുന്നവര്‍ വരുത്തുന്നത് ഗുരുതരമായ പിഴവാണെങ്കില്‍ ഡ്രൈവര്‍ക്ക് കോടതിയില്‍ പോകേണ്ടി വരും.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രാദേശീക ഭരണകൂടങ്ങള്‍ക്ക് നിയമലംഘനം നടത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് പിഴ ഏര്‍പ്പെടുത്താനും വേണ്ട ശിക്ഷ നല്‍കാനുമുള്ള അധികാരം നല്‍കിയിട്ടുണ്ടെന്ന് എല്‍ജിഎ പറയുന്നു. എല്ലായിപ്പോഴും ഭാരം അളക്കാനും നീള വീതി അളവുകള്‍ നിശ്ചയിക്കാനുമുള്ള സൗകര്യങ്ങള്‍ ഉണ്ടാകാറില്ലെന്നും അവര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല