പ്രതിവര്‍ഷം 10 ലക്ഷം ഡോളറില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് ‘ബഫെറ്റ് ടാക്സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം യുഎസ് പ്രസിഡന്റ് ബറാക് ഒബാമ കോണ്‍ഗ്രസിനു മുന്നില്‍ വയ്ക്കും.ശതകോടീശ്വരനായ യുഎസ് നിക്ഷേപകന്‍ വാറന്‍ ബഫെറ്റ് നിര്‍ദേശിച്ചതിനാലാണ് ഇൌ നികുതി അദ്ദേഹത്തിന്റെ പേരില്‍ ബഫെറ്റ് ടാക്സ് എന്നറിയപ്പെടുന്നത്.
നിയമത്തിലെ പഴുതുകള്‍ മൂലം തന്നെപ്പോലുള്ള അതിസമ്പന്നര്‍ കുറഞ്ഞ നികുതിയാണ് കൊടുക്കുന്നതെന്നും കൂടുതല്‍ നല്‍കാനാവുമെന്നുമാണ് വാറന്‍ ബഫെറ്റ് ഇൌ വര്‍ഷം ആദ്യം എഴുതിയത്.
പ്രസിഡന്റിന്റെ നിര്‍ദേശം അവഗണിക്കാന്‍ കോണ്‍ഗ്രസിനു സ്വാതന്ത്യ്രമുണ്ട്. യുഎസ് ജനപ്രതിനിധിസഭയില്‍ മുന്‍തൂക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ നികുതിവര്‍ധനയെ അനുകൂലിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ദേശം തള്ളിപ്പോയാല്‍ അതിന്റെ ഉത്തരവാദിത്തം ഒബാമയ്ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു മേല്‍ ചുമത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല