1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2012

കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ വണ്ണം വെയ്ക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എന്തുകൊണ്ടാണ് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തോന്നുന്നത് എന്നു ചോദിച്ചാല്‍ പലര്‍ക്കുമറിയില്ല. അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നമ്മള്‍ ശ്രദ്ധിക്കാത്ത ആറ് കാര്യങ്ങളുണ്ടന്ന് വിദഗ്ദ്ധര്‍. ഇവ ശ്രദ്ധിച്ചാല്‍ അമിത വണ്ണം കുറച്ച് സുന്ദരിയാകാന്‍ സാധിക്കുമേ്രത!

പ്രകാശം

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ അഭിപ്രായത്തില്‍ വെളിച്ചം കുറവുളള സ്ഥലങ്ങളിലിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ കൂടുതല്‍ കഴിക്കുമത്രേ. അതുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ ജനാലകളും വാതിലുകളും ഒക്കെ തുറന്നിട്ടോളൂ… കുറച്ചു മാത്രമേ നിങ്ങള്‍ കഴിക്കുകയുളളു.

ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലം

നിങ്ങള്‍ ഭക്ഷണം പെട്ടന്ന് കാണാവുന്ന രീതിയിലാണോ വെച്ചിരിക്കുന്നത്. നിങ്ങള്‍ സാധാരണ കഴിക്കുന്നതിന്റെ മൂന്നിരട്ടി കഴിക്കുമെന്ന് മൈന്‍ഡ്‌ലെസ് ഈറ്റിങ്ങ് എന്ന പുസ്തകത്തിന്റെ രചയിതാവ് പ്രൊഫ. വാന്‍സിന്‍ക് പറയുന്നു. പഴങ്ങളും കുടിവെളളവും ഇങ്ങനെ പെട്ടന്ന് കാണാവുന്ന രീതിയില്‍ വെക്കുന്നത് ആരോഗ്യത്തിന് നല്ലതാണന്നും അദ്ദേഹം പറഞ്ഞു.

നിറം

ഭക്ഷണം കഴിക്കുന്ന പാത്രത്തിന്റേയോ മുറിയുടെയോ നിറം കഴിക്കുന്നതിനെ സ്വാധീനിക്കുമോ. സ്വാധീനിക്കുമെന്നാണ് വിന്നിപെഗ്ഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. നീല നിറം ഭക്ഷണം കുറച്ചു കഴിക്കാന്‍ പ്രേരിപ്പിക്കുമത്രേ!

ഗ്ലാസ്സ് പാത്രങ്ങള്‍

പബ്ബുകളിലും ബാറുകളിലും മറ്റും ഉപയോഗിക്കുന്ന പാത്രങ്ങള്‍ പലതും ഇരട്ടി വലിപ്പമുളളതാണ്. ഇതില്‍ വിളമ്പുന്ന ഭക്ഷണവും ഇരട്ടി അളവിലുളളതാകും. ഇത്രയും ഭക്ഷണം അകത്താക്കിയാല്‍ തടി കൂടാതിരിക്കുമോ…

ടിവി

ഭക്ഷണം കഴിക്കുന്ന സമയത്ത് ടിവി ഓഫ് ചെയ്താല്‍ ഒരു മാസത്തിനിടിയില്‍ നിങ്ങള്‍ക്ക് തടി ഒരു കിലോഗ്രാം വരെ കുറയ്ക്കാനാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ക്രോക്കറി/ കട്ട്‌ലറി

ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പാത്രങ്ങളുടേയും ഉപകരണങ്ങളുടേയും വലിപ്പം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെ സ്വാധീനിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ ഡെസേര്‍ട്ട് സ്പൂണിന് പകരം ഒരു ടീസ്പൂണ്‍ ഉപയോഗിക്കുകയാണങ്കില്‍ 14% വരെ കലോറി കുറയ്ക്കാനാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.