സര്‍ക്കാര്‍ ഓഫീസുകളില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് പകരം അവധിനല്‍കണമെന്ന നിയമം കൊണ്ടുവരുന്നു. ഗവണ്മെന്റും ഉദ്യോഗസ്ഥരും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഫ്ലെക്സി ടൈം കോണ്‍ട്രാക്ട് എന്ന പേരിലാണ് പുതിയ പരിഷ്കരണം നടപ്പിലാക്കുന്നത്.
ഫ്ളെക്സി ടൈം കോണ്‍ട്രാക്ട് അനുസരിച്ച് ലണ്ടനിലുളള ഉദ്യോഗസ്ഥര്‍ 36 മണിക്കൂറും തലസ്ഥാനത്തിന് വെളിയിലുളളവര്‍ 37 മണിക്കൂറും ആഴ്ചയില്‍ ജോലിചെയ്യണം. അതായത് രാവിലെ ഒന്‍പത് മുതല്‍ രാത്രി 5 വരെ. ഉച്ചക്ക് ഒരു മണിക്കൂര്‍ ലഞ്ച് ബ്രേക്ക് ലഭിക്കും. കൂടുതല്‍ സമയം ജോലി ചെയ്താലോ ലഞ്ച് ബ്രേക്ക് എടുക്കാതിരുന്നാലോ അത് മാസവസാനം ഓവര്‍ടൈമായി കണക്കാക്കും.ഇത് കണക്കാക്കി ഓരോ മാസവും മൂന്ന് ദിവസം വരെ അവധിയെടുക്കാവുന്നതാണ്. ഒരുമാസം ഒന്നരദിവസം വരെയുളള സമയം കുറച്ച് ജോലിയെടുത്താലും സാരമില്ല. അടുത്തമാസം അത്ര സമയം കൂടി ജോലി ചെയ്്താല്‍ മതിയാകും. എന്നാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് ബാധകമല്ല. ഏകദേശം 434,000 വരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ പരിഷ്കരണത്തിന്റെ ഗുണം ലഭിക്കുന്നത്.
കടുത്ത സമയനിഷ്ടകള്ക്കുളളില് ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ നടപടി ആശ്വാസമാകുമെന്നാണ് കരുതുന്നത്. നിലവില്‍ ഇവര്‍ക്ക് സാധാരണ ജോലിസമയത്തേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ഉച്ചഭക്ഷണത്തിന് ലഭിച്ചിരുന്ന സമയം വെട്ടിക്കുറയ്ക്കുകയും വെകുന്നേരം 6മണിവരെ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. സമയം വൈകിവരുന്ന ജോലിക്കാര്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വന്നു. ഇത് ജോലിക്കാര്‍ക്കിടയില്‍ കനത്ത അസംതൃപ്തിക്ക് വഴിവെച്ചിരുന്നു. ആഴ്ചയില്‍ 40 മണിക്കൂറില്‍ കൂടുതല്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യേണ്ടി വന്നിരുന്നു. വെളളിയാഴ്ചകളില്‍ പല ഡിപ്പാര്‍ട്ട്മെന്റുകളും നരകതുല്യമായിരുന്നു. ഇതിനാണ് പുതിയ നിയമത്തോടെ അന്ത്യമാകാന്‍ പോകുന്നത്.
വരുന്ന ക്യാബിനറ്റ് ഓഫീസ് പ്ലാനില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. ഒളിമ്പിക്സിന്റെ സമയത്ത് പതിനായിരത്തിലധികം ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ വീട്ടിലിരുന്നും ജോലിയെടുക്കേണ്ടി വരുമെന്ന് കഴിഞ്ഞയാഴ്ച വ്യക്തമായിരുന്നു. ഇത് ഉദ്യോഗസ്ഥര്‍ ജോലിയില്‍ വീഴ്ച വരുത്താന്‍ കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ പരിഷ്കരണങ്ങള്‍ കൊണ്ടുവരാന്‍ ഗവണ്മെന്റ് തയ്യാറായത്. സിവില്‍ സര്‍വ്വീസിലെ ഉദ്യോഗസ്ഥരുടെ എണ്ണം 7 ശതമാനം കുറച്ചതും പെന്ഷന് വെട്ടിച്ചുരുക്കിയതും ഉദ്യോഗസ്ഥരുടെ ഇടയില്‍ കനത്ത അസംതൃപ്തിക്ക് വഴി വെച്ചിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മില്‍ പരസ്യമായ വാക് തര്‍ക്കം വരെ കാര്യങ്ങളെത്തിയ സാഹചര്യത്തിലാണ് പുതിയ പരിഷ്കരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല