കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ വംശജനായ ഡോ:ദേവിന്ദര്‍ സിവിയ (49) നിരപരാധിയെന്ന് മരിച്ചു പോയ സ്റ്റീഫന്‍ റൌളിംഗിന്റെ വിധവ പറഞ്ഞു. ഓക്സ്ഫോര്‍ഡ് യൂനിവേര്‍സിറ്റി പ്രൊഫസ്സര്‍ സ്റ്റീഫന്‍ റൌളിംഗിന്റെ മരണം ഒരു ആക്സിഡന്റ് മാത്രമാണെന്ന് അദ്ദേഹത്തിന്റെ വിധവ വ്യക്തമാക്കി. അദ്ദേഹത്തിന്റെ മൃതദേഹം ഓക്സ്ഫോര്‍ഡ്ഷെയറിലെ സൌത്ത്മൂരിലുള്ള സ്വവസതിയില്‍ നിന്നും കണ്ടെടുത്തിരുന്നു. സംശയാസ്പദമായിട്ടായിരുന്നു ഇന്ത്യന്‍ വംശജനായിരുന്ന ദേവിന്ദര്‍ സിവിയയെ അറസ്റ്റു ചെയ്തിരുന്നത്. ശേഷം ജാമ്യത്തില്‍ ഇറങ്ങിയ ഇദ്ദേഹത്തെ മരണമടഞ്ഞ റൌളിംഗ്ന്റെ ഭാര്യ ലിണ്ട പിന്താങ്ങി.
ലിണ്ട നല്കിയ റിപ്പോര്‍ട്ടില്‍ തന്റെ ഭര്‍ത്താവിന്റെ മരണം ഒരു കൊലപാതകം ആണെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും ഡോ:ദേവിന്ദര്‍ ഒരിക്കലും അങ്ങിനെയുള്ള ഒരാളല്ല എന്നും അവര്‍ വ്യക്തമാക്കി. സ്റ്റീവ് സ്നേഹമുള്ളവനും തന്നെ ഏറെ ശ്രദ്ധിക്കുന്നവനും ആയിരുന്നു. സ്റ്റീവും ദേവിന്ദറും സ്കൂള്‍കാലം മുതലേ ഉറ്റ ചങ്ങാതിമാരാണ്. അദ്ദേഹത്തിന്റെ മരണം യാദൃശ്ചികം മാത്രമാണ്. സ്റ്റീവ് വളരെ നല്ല മനുഷ്യനായിരുന്നു. എല്ലാവരെയും ഒരു പോലെ സ്നേഹിക്കുവാനും ദയ കാണിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.
പ്രൊ:റൌളിംഗ്(50) ഒരു ആക്രമണത്തിനിടെ ഹൃദയാഘാതം വന്നു മരിക്കുകയായിരുന്നു എന്നാണ് എല്ലാവരും കരുതുന്നത്. ഇതിന്റെ പേരില്‍ എവര്‍ക്കും ബഹുമാന്യനായ ഇന്ത്യന്‍ വംശജന് ഡോ:ദേവിന്ദറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഉറ്റസുഹൃത്തുകള്‍ ആയിരുന്ന ഇരുവരും ചേര്‍ന്ന് രണ്ടു ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇരുവരും അറിവിന്റെ കാര്യത്തില്‍ പലപ്പോഴും വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇതൊക്കെയാണ് പോലീസ് ദേവിന്ദറിനെ സംശയിക്കാന്‍ സാഹചര്യം ഒരുക്കിയത്.
അയല്‍ക്കാര്‍ക്കെല്ലാം പറയാന്‍ ഉള്ളത് ഇരുവരുടെയും സൗഹൃദത്തെക്കുറിച്ചാണ്. രണ്ടു പേരും പരസ്പര ബഹുമാനത്തോടെയായിരുന്നു ജീവിച്ചിരുന്നത്. ഇത്രയും മര്യാദയുള്ള രണ്ടു സുഹൃത്തുക്കളെ കാണാന്‍ കഴിയുക വിരളമാണ് എന്നെല്ലാമാണ് മിക്ക അയക്കാരും ഇവരെക്കുറിച്ച് പറയുന്നത്. എന്നിട്ടും ദേവിന്ദര്‍ അറസ്റ്റുചെയ്യപെടുകയായിരുന്നു. പതിനഞ്ചു വര്‍ഷത്തെ സൗഹാര്‍ദം ദേവിന്ദര്നു നല്‍കിയത് കൊലപാതകി എന്ന പേരു മാത്രമാണ്. എന്തായാലും ലിണ്ടയുടെ വെളിപ്പെടുത്തലോടെ സംഭവത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല