ജെയ്‌സണ്‍ കുര്യന്‍
ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജത്തിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി മൂന്നു യുയുകെഎംഎ മുന്‍ പ്രസിഡന്റ് വിജി കെപി നിര്‍വഹിച്ചിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഓക്‌സ്മാസ് നടത്തുന്ന സമ്മര്‍ ഡ്രീംസ് എന്ന മെഗാ ഷോ ഏപ്രില്‍ ആറിന് തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് നടത്തപ്പെടുന്നു.
കോമഡി, മിമിക്രി വേദികളുടെ സ്ഥിരം സാന്നിദ്ധ്യമായ കെ.എസ്. പ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന ഈ പരിപാടിയില്‍ ഗായകരായ അഫ്‌സല്‍, അഖില, ആനന്ദ് എന്നിവര്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കും. മീരാ നന്ദന്‍ നൃത്തം അവതരിപ്പിക്കും. പരിപാടിയോട് അനുബന്ധിച്ച് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. വില്‍സണ്‍ 07908544181
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല