ഓക്സ്‌ഫോര്‍ഡ് : സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ദിവ്യ ഉണ്ണിയുടെ തിരുപ്പിറവിയുടെ മംഗള സന്ദേശവുമായി കരോള്‍ ഗ്രൂപ്പ് ഇടവകാന്ഗങ്ങളുടെ ഭവനങ്ങളില്‍ മൂന്നു ദിവസങ്ങളിലായി സന്ദര്‍ശിക്കുകയും ഒരുക്ക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. .
കരോള്‍ ഗാനം, പ്രാര്‍ത്ഥന , വിശുദ്ധ കുര്‍ബ്ബാന, സ്ലീബാ പ്രഘോഷണം തുടര്‍ന്ന് ക്രിസ്തുമസ് സന്ദേശം നല്‍കല്‍ എന്നിവ ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അനുബന്ധ ഭക്തി ഗാന ആലാപനവും , ഗ്രാന്‍ഡ് ക്രിസ്തമസ് ഡിന്നറും ഉണ്ടായിരിന്നു.
ക്രിസ്തുമസ് തിരു ശുശ്രുക്ഷകള്‍ക്ക് ഫാ, ഗീവര്‍ഗീസ് തണ്ടായത്ത് ( വികാര്‍ ആന്‍ഡ് പ്രസിഡന്റ് ) കാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കി.എബി കുര്യന്‍സ് ( സെക്രട്ടറി) ഫിലിഫ് തോമസ് ( ട്രഷറര്‍) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം അരുളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല