ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പുണ്യാത്മാക്കളുടെ സ്മരണയ്ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തിന്‍റെ (ഓക്സ്മാസ്) ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ആഗസ്റ്റ് 15 ന് വൈകിട്ട് ആറുമണിക്ക് നോര്‍ത്ത്‌വേ കമ്യൂണിറ്റി ഹാളില്‍ വച്ചായിരുന്നു പരിപാടികള്‍ നടന്നത്.
ഓക്സ്മാസ് സെക്രട്ടറി സിബി ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡണ്ട് ടിറ്റോ തോമസ് പതാക ഉയര്‍ത്തുകയും സ്വാതന്ത്യദിന സന്ദേശം നല്‍കുകയും ചെയ്തു.തുടര്‍ന്ന് സ്വാതന്ത്ര്യ സമരങ്ങളെക്കുറിച്ച് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്താന്‍ പ്രത്യേക ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.കുട്ടികള്‍ക്കായി സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.ദേശീയ ഉദ്ഗ്രഥനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഐ ടി സെക്രട്ടറി ടിജു തോമസ് തന്‍റെ നന്ദി പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.രാത്രി 9 മണിയോടെ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല