ഓഗസ്റ്റ് 15 നു ഓക്സ്ഫോര്‍ഡ് മലയാളി സമാജം ആദ്യമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ഓക്സ്ഫോര്‍ഡിലെ മലയാളീ സമൂഹം ഗംഭീരമായി ഏറ്റുവാങ്ങി.ഒക്സ്മാസ് ജനറല്‍ സെക്രട്ടറി ശ്രീ സിബി ജോസഫിന്റെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ച യോഗത്തില്‍ പ്രസിഡണ്ട് ശ്രീ ടിറ്റോ തോമസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. തുടര്‍ന്ന് രക്ഷധികാരി ശ്രീ വര്‍ഗീസ് കെ ചെറിയാന് ചൊല്ലികൊടുത്ത പ്രതിജ്ഞാ വാചകം അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒരേ സ്വരത്തില്‍ ഏറ്റുചൊല്ലി . രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാന്‍ നമ്മള് എക്കാലവും പ്രതിബദ്ധരാണ് എന്നുള്ള ആ മഹാ സന്ദേശം എല്ലാ അംഗങ്ങളും ഒരിക്കല്‍ കൂടി പുതുക്കുകയും തങ്ങളുടെ കുട്ടികള്‍ക്ക് സ്വാതന്ത്ര്യ ദിന ത്തിന്റെ മഹത്വത്തെ കുറിച്ച് ഒരു ചെറിയ അറിവ് നല്‍കാനും ഈ ആഘോഷം കൊണ്ട് സാധിക്കുകയുണ്ടായീ.
വൈസ്പ്രസിഡന്റ് ശ്രീ പിയൂസ് അനാലില്‍ , ശ്രീമതി ഡോളി ജേക്കബ്, ട്രഷറര്‍ ശ്രീ രാജു റാഫേല്‍ , ജോയിന്റ് സെക്രടറി ശ്രീ തോമസ് ജോണ്‍ , I T സെക്രടറി ശ്രീ ടിജു തോമസ് , കമ്മറ്റി അംഗങ്ങളായ ശ്രീ ഷാജി സ്കറിയ , ശ്രീ ബിബി തോമസ്, ശ്രീ ജോമോന് സ്റ്റീഫന്‍ , എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേത്രുതം നല്കി . അടുത്ത തവണ കൂടുതല്‍ ഗംഭീരമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന അംഗങ്ങളുടെ അഭിപ്രായത്തെ ഭാരവാഹികള്‍ സ്വാഗതം ചെയ്തു . പായസ വിതരണത്തോടു കൂടി സമ്മേളനം സമംഗളമായി പര്യവസാനിച്ചു. .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല