ടോമിച്ചന്‍ കൊഴുവനാല്‍
ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് പതിമൂന്ന് ശനിയാഴ്ച നടന്ന ഫാമിലി ടൂര്‍ പങ്കെടുത്തവര്‍ക്കെല്ലാം നവ്യാനുഭവമായി മാറി. സമാജ അംഗങ്ങളും കുടുംബങ്ങളും കൂടി ഒത്തുചേര്‍ന്നു നടത്തിയ ഡോവറിലേക്കുള്ള വണ്‍ഡേ ടൂര്‍ രാവിലെ എട്ടു മണിക്ക് ഓക്‌സ്‌ഫോര്‍ഡില്‍ നിന്നു ഡബിള്‍ ഡക്കര്‍ ബസില്‍ യാത്ര തിരിച്ചു. പത്തുമണിയോടു കൂടി ഡോവറില്‍ എത്തിയ യാത്ര സംഘം ഡോവര്‍ ബീച്ചില്‍ സമയം ചിലവഴിച്ചശേഷം വലിയ ഒരു മലയുടെ അടിയില്‍ സ്ഥിതി ചെയ്യുന്ന ഡോവര്‍ കാസില്‍ സന്ദര്‍ശിച്ചു. തുടര്‍ന്നു ഉച്ച ഭക്ഷണത്തിനുശേഷം ഇംഗ്ലണ്ടിലെ പ്രധാനപ്പെട്ട ബീച്ചുകളില്‍ ഒന്നായ മാര്‍ഗെയ്റ്റ് ബീച്ചിലും പോയ ശേഷം വൈകീട്ടു എട്ടു മണിയോടു കൂടി ഓക്‌സ്‌ഫോര്‍ഡില്‍ തിരിച്ചെത്തി. ഫാമിലി ടൂറിനു നേതൃത്വം നല്‍കിയ സമാജം പ്രസിഡന്റ് ടിറ്റോ തോമസ്, സെക്രട്ടറി സിബി ജോസഫ് എന്നിവര്‍ ഫാമിലി ടൂറില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. തുടര്‍ന്നും സമാജം ഈ വര്‍ഷം വ്യത്യസ്തമാര്‍ന്ന നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട് എന്നു പ്രസിഡന്റ് ടിറ്റോ തോമസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല