1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2011

പ്രാണവായുവായ ഓക്‌സിജന്റെ സ്വതന്ത്ര തന്മാത്രകള്‍ ഭൂമിക്കുപുറത്ത് ആദ്യമായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഹെര്‍ഷല്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ഓറിയോണ്‍ നക്ഷത്ര സമൂഹത്തിനു സമീപമാണ് ഓക്‌സിജന്‍ തന്മാത്രകള്‍ കണ്ടെത്തിയത്.

ഹൈഡ്രജനും ഹീലിയവും കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകമാണ് ഓക്‌സിജന്‍. ഒറ്റയൊറ്റ പരമാണുക്കളായോ മറ്റു മൂലകങ്ങളുമായി ചേര്‍ന്നുള്ള സംയുക്തമായോ ആണ് ഇതുവരെ ഭൂമിക്കു പുറത്ത് ഓക്‌സിജന്‍ കണ്ടെത്തിയിട്ടുള്ളത്. രണ്ട് പരമാണുക്കള്‍ ചേര്‍ന്നുള്ളതാണ് ഓക്‌സിജന്‍ തന്മാത്ര. അതാണ് നമ്മുടെ പ്രാണവായു. ഇത്തരം തന്മാത്രകള്‍ ഇതുവരെ ഭൂമിയുടെ അന്തരീക്ഷത്തിനുവെളിയില്‍ കണ്ടെത്തിയിരുന്നില്ല. അതിനായി പതിറ്റാണ്ടുകളായി നടത്തുന്ന അന്വേഷണം ഇപ്പോള്‍ സഫലമായതായി ആസ്‌ട്രോഫിസിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുന്ന പ്രബന്ധത്തില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.