1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ നഗരങ്ങളില്‍ അവിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ക്ക് മുറികളുമായി ഹോട്ടല്‍ ശൃംഗല പ്രവര്‍ത്തനം തുടങ്ങുന്നു. ദമ്പതികള്‍ അല്ലാത്തവര്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ മുറി ലഭിക്കാന്‍ പ്രയാസമുള്ള ഇന്ത്യയില്‍ അവിവാഹിത പങ്കാളികള്‍ക്ക് മാത്രം താമസിക്കാന്‍ സംവിധാനമൊരുക്കുന്നത് ഒയോ റൂംസ് എന്ന ഹോട്ടല്‍ ശൃംഗലയാണ്.

സദാചാര ഗുണ്ടകളുടെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കി ഇണകള്‍ക്ക് യാത്ര ചെയ്യാമെന്നതാണ് പ്രധാന പ്രത്യേകത. ഇന്ത്യയില്‍ ഉടനീളം 200 നഗരങ്ങളിലായി 70,000 മുറികളാണ് ഒയോ വാഗ്ദാനം ചെയ്യുന്നത്. പ്രധാനമായും 18 നും 30 നും ഇടയില്‍ പ്രായക്കാരെയാണ് ലക്ഷ്യമിടുന്നത്. ജാപ്പനീസ് ടെലികോം ആന്റ് ഇന്റര്‍നെറ്റ് ഭീമന്മാരായ സോഫ്റ്റ് ബാങ്കാണ് ഈ ആശയത്തിന് സാമ്പത്തികമായ പിന്തുണ നല്‍കുന്നത്.

ഹോട്ടലിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മുറി ബുക്ക് ചെയ്യാം. പക്ഷേ തങ്ങളുടെ പ്രാദേശിക ഐഡന്റിറ്റി തെളിയിക്കുന്ന തെളിവുകളും പങ്കാളികള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കിയിരിക്കണമെന്ന് മാത്രം.

നിലവില്‍ മെട്രോയിലും മുന്‍നിര വിനോദകേന്ദ്രങ്ങളിലുമായി 100 നഗരങ്ങളില്‍ പങ്കാളി സൗഹൃദ മുറികള്‍ അവതരിപ്പിച്ചിട്ടുള്ളവരാണ് ഇവര്‍. എന്നാല്‍ അവിഹിത ബന്ധങ്ങള്‍ക്ക് അവസരം നല്‍കുന്ന ഈ ആശയം ഇപ്പോഴേ സദാചാരവാദികളുടെ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.