
സ്വന്തം ലേഖകൻ: പുതിയ സാഹചര്യത്തില്‍ എല്ലാ പ്രവാസികളും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് ഏറെ പ്രധാനമാണെന്നും തിലോത്തമന്‍ മീഡിയവണിനോട് പറഞ്ഞു.
ആധാർ കാർഡ് ഇല്ലാത്ത പ്രവാസികള്‍ക്കും റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്താം. ഇ കാർഡ് സംവിധാനം ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ കാര്‍ഡ് റേഷന്‍ വിതരത്തിനുള്ള കാര്‍ഡ് മാത്രമല്ല. അതൊരു അടിസ്ഥാനരേഖയാണ്. പ്രവാസിയെ കാര്‍ഡ് ഉടമ ആക്കില്ലെന്നേയുള്ളൂ. പേര് ചേര്‍ക്കാം. റേഷന്‍ ലഭിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയില്‍ വരുമാനം പരിഗണിക്കും. പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ റേഷന്‍ വാങ്ങുകയും ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല