സാബു ചുണ്ടക്കാട്ടില്‍
മഞ്ചസ്റ്റര്‍ : പാടും പാതിരിയെന്ന പേരില്‍ പ്രശസ്തനായ ഫാ: ഡോ: പോള്‍ പൂവത്തിങ്കല്‍ യുകെയില്‍ എത്തുന്നു. സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ ഒന്ന് വരെയാണ് അദ്ദേഹം യുകെയില്‍ ഉണ്ടായിരിക്കുക. സി.എം.ഐ സഭാംഗമായ ഇദ്ദേഹം ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പവും ചന്ദ്രമന നാരായണന്‍ നമ്പൂതിരിക്കൊപ്പവും കച്ചേരി അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു.
കര്‍ണാട്ടിക് മ്യൂസിക്കില്‍ പി എച് ഡി എടുത്ത ഇന്ത്യയിലെ ആദ്യ വൈദികന്‍ കൂടിയാണ് ഫാ: പോള്‍ പൂവത്തിങ്കല്‍. രാഷ്ട്രപതി ഭവനില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ക്ഷണപ്രകാരം ഇദ്ദേഹം കച്ചേരി അവതരിപ്പിച്ച് ഏറെ ജനശ്രദ്ധ നേടിയിരുന്നു. സെപ്റ്റംബാര്‍ 29 ന് യുകെയിലെതുന്ന ഇദ്ദേഹത്തിന്റെ ദിവ്യബലിയോ ഭക്തിഗാനമേളയോ നടത്താന്‍ താലപര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക.
07986068776
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല