സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ 53 കോടി അനുവദിച്ച പച്ചാളം റെയില്‍വേ മേല്‍പ്പാലം 40 കോടിക്ക് പണി തീര്‍ത്ത് എം ശ്രീധരനും ഡിഎംആര്‍സിയും. 52 കോടി 70 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പദ്ധതിയ്ക്കായി അനുവദിച്ചത്. എന്നാല്‍ വെറും 39.5 കോടി രൂപയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി ബാക്കി തുക ഡിഎംആര്‍സി സര്‍ക്കാരിനെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.
എസ്റ്റിമേറ്റ് തുകയിലും കുറഞ്ഞ രീതിയില്‍ നിര്‍മ്മാണം നടത്തി ബാക്കി തുക ഡിഎംആര്‍സി സര്‍ക്കാരിന് തിരിച്ച് കൊടുത്തത് ഈ രംഗത്തെ ഒരു അപൂര്‍വ സംഭവമാണ്. 13 കോടി രൂപയോളമാണ് സര്‍ക്കാരിന് ഡിഎംആര്‍സി തിരിച്ച് നല്‍കുന്നത്. മുമ്പ് ദില്ലിയിലും മേല്‍പ്പാല നിര്‍മ്മാണത്തില്‍ സമാനമായ രീതിയില്‍ ഡിഎംആര്‍സി പണം തിരിച്ച് നല്‍കിയിരുന്നു.
പച്ചാളം മേല്‍പ്പാലത്തിന് 52 കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ തുകയില്‍ നിന്നും 13 കോടി തിരിച്ച് നല്‍കാനാണ് ഡിഎംആര്‍സി തയ്യാറായതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പൊതുമരാമത്ത് വകുപ്പും ഇത്തരം നിര്‍മ്മാണ രീതികള്‍ പിന്തുടര്‍ന്നാല്‍ എത്ര പണം ഖജനാവിന് ലാഭിക്കാം എന്നത് ആലോചിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല