അമല്‍ നീരദ് ചിത്രം ബാച്ചിലര്‍ പാര്‍ട്ടിക്ക് കൊഴുപ്പേകാന്‍ പത്മപ്രിയയുടെ വക ഐറ്റം ഡാന്‍സും. അമലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഏവരേയും ഞെട്ടിച്ച പ്രകടനമായിരുന്നു ജ്യോതിര്‍മയിയുടെ ഐറ്റം ഡാന്‍സ്. ബാച്ചിലര്‍ പാര്‍ട്ടിയിലെത്തുമ്പോള്‍ ഈ ദൗത്യം പത്മമപ്രിയക്കാണ്. ‘തന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം പത്മപ്രിയ അറിയിച്ചിരുന്നു. ബാച്ചിലര്‍ പാര്‍ട്ടിയില്‍ ഒരു ഗാനരംഗം വന്നപ്പോള്‍ പത്മപ്രിയയോട് സംസാരിക്കുകയും അവര്‍ സമ്മതിക്കുകയുമായിരുന്നു’-അമല്‍ പറയുന്നു.
കപ്പപ്പുഴുക്കും ചക്കവരട്ടിയും എന്ന് തുടങ്ങുന്ന ഗാനരംഗത്തിനായി പത്മപ്രിയയെ അണിയിച്ചൊരിക്കിയത് ബോളിവുഡ്ഡിലെ വിലയേറിയ മേക്കപ്പ് വുമണ്‍ ഗൗരി കപൂറാണ്. ഒരു രൂപ പോലും ഈ ഗാനരംഗത്തില്‍ അഭിനയിച്ചതിന് അവര്‍ പ്രതിഫലം വാങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏതായാലും മലയാളത്തില്‍ പത്മപ്രിയയുടെ ഗ്ലാമര്‍ പരീക്ഷണത്തിന്റെ തുടക്കും കുറിക്കുകയാണ് ബാച്ചിലര്‍ പാര്‍ട്ടി. പൃഥിരാജ്, റഹ്മാന്, ഇന്ദ്രജിത്ത്, ആസിഫ് അലി, കലാഭവന്‍ മണി തുടങ്ങിയവരെല്ലാം അണിനിരക്കുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. രമ്യ നമ്പീശന് പാടി അഭിനയിച്ച ബെല്ലി ഡാന്‍സ് ഇതിനോടകം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായി മാറിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല