1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2017

സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍
ആറു മലയാളികള്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഗായകന്‍ യേശുദാസിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ ലഭിച്ചപ്പോള്‍ യേശുദാസടക്കം ആറ് മലയാളികള്‍ പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

മുന്‍ കേന്ദ്രമന്ത്രിമാരായ ശരത് പവാര്‍, മുരളീ മനോഹര്‍ ജോഷി, മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സാഗ്മ(മരണാനന്തരം) എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. യോഗ ഗുരു സദ്ഗുരു ജഗ്ഗി വാസുദേവ്, ഉഡുപ്പി രാമചന്ദ്ര റാവു, സുന്ദര്‍ ലാല്‍ പത്വ( മരണാനന്തരം) എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു.

കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി, വടകര കടത്തനാടന്‍ കളരിസംഘത്തിലെ മീനാക്ഷി ഗുരുക്കള്‍, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ് , കര്‍ണ്ണാടിക് സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പത്മശ്രീ ലഭിച്ചത്.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്ദ്, അന്തരിച്ച മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സാംഗ്മ, അന്തരിച്ച മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്‌വ എന്നിവര്‍ക്ക് പത്മവിഭൂഷന്‍ ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്‌ലിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ഒളിംപ്യന്‍മാരായ സാക്ഷി മാലിക്, ദീപ കര്‍മാകര്‍, വികാസ് ഗൗഡ, എന്നിവരാണ് മറ്റ് പത്മശ്രീ ജേതാക്കള്‍.

എയ്ഡ്‌സ് ഗവേഷണ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അന്തരിച്ച ഡോ. സുനിതി സോളമന്‍, സുരഭര്‍ കലാകാരന്‍ ഇമ്രാത് ഖാന്‍, നേപ്പാളില്‍ നിന്നുള്ള അനുരാധ കെയ്‌രാള എന്നിവര്‍ക്കും മാധ്യമപ്രവര്‍ത്തക ഭാവന സോമയ്യ, തങ്കവേലു മാരിയപ്പന്‍ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.

വിവിധ ?മേഖലകളില്‍ നിന്ന് ഇത്തവണ 89 പേര്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍ നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.