സ്വന്തം ലേഖകന്‍: പത്മ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ല, ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പത്മ പുരസ്‌കാര ജേതാക്കളുടെ പട്ടികയില്‍ അര്‍ഹതപ്പെടാത്തവരും കടന്നുകൂടിയെന്ന ആരോപണങ്ങള്‍ ഉയരുന്നതിന് ഇടയിലാണ് പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ലെന്ന പ്രതികരണവുമായി പത്മശ്രീ ജേതാവ് രാജമൗലി രംഗത്തെത്തിയത്.
പത്മശ്രീ ലഭിക്കുന്നതിനുമാത്രം കലാപരമായ യാതൊരു നേട്ടവും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് രാജമൗലിയുടെ വാദം. താന്‍ വിനയം പ്രകടിപ്പിക്കുകയല്ലെന്നും ഇതാണ് വസ്തുതയെന്നും രാജമൗലി കൂട്ടിച്ചേര്‍ക്കുന്നു.
പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ അഭിനന്ദനങ്ങള്‍ കുന്നുകൂടിയതോടെയാണ് രാജമൗലി ട്വിറ്ററിലൂടെ പ്രതികരിച്ചത്. ‘എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. സമ്മിശ്ര വികാരമാണ് തോന്നുന്നത്. തുറന്നു പറഞ്ഞാല്‍ ഈ ബഹുമതി ഞാന്‍ അര്‍ഹിക്കുന്നില്ല. ഇത് വിനയംകൊണ്ട് പറയുന്നതല്ല. എന്റെ നേട്ടങ്ങളെ കുറിച്ച് ഞാന്‍ ബോധവാനാണ്. ഈ നേട്ടം കൈവരിക്കുന്നതിന് ഉതകുന്ന യാതൊരു കലാസൃഷ്ടിയും എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. റാമോജി റാവുവും രജനികാന്തും പുരസ്‌കാരങ്ങള്‍ അര്‍ഹിക്കുന്നു. രാജമൗലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല