സ്വന്തം ലേഖകന്‍: പത്മ ബഹുമതികള്‍ പ്രഖ്യാപിച്ചു; ഇളയരാജയ്ക്ക് പത്മവിഭൂഷന്‍; ഡോ.മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷണും എം.ആര്‍ രാജഗോപാലിനും ലക്ഷ്മിക്കുട്ടി അമ്മയ്ക്കും പത്മശ്രീയും. ഭാരതീയ വിചാര കേന്ദ്രം മേധാവിയും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും എഴുത്തുകാരനുമായ പി.പരമേശ്വരന്‍, സംഗീത സംവിധായകന്‍ ഇളയരാജ, സംഗീതജ്ഞനായ ഗുലാം മുസ്തഫാ ഖാന്‍ എന്നിവരെയാണ് രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചത്.
ഡോ.മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷണും സമ്മാനിച്ചിട്ടുണ്ട്. മലയാളികളായ എം.ആര്‍ രാജഗോപാല്‍, ലക്ഷ്മിക്കുട്ടി അമ്മ എന്നിവര്‍ക്ക് പത്മശ്രീ ബഹുമതിയും ലഭിച്ചു. കോഴിക്കോട് സ്വദേശിയായ എം.ആര്‍ രാജഗോപാല്‍ പ്രശസ്ത സാന്ത്വന ചികിത്സാ വിദഗ്ധനാണ്. വിതുര സ്വദേശിയായ ലക്ഷ്മിക്കുട്ടി അമ്മ നാട്ടുവൈദ്യരംഗത്ത് പ്രശസ്തി നേടിയിട്ടുണ്ട്. എയര്‍മാര്‍ഷല്‍ ചന്ദ്രശേഖര്‍ ഹരികുമാറിന് പരമവിശിഷ്ട സേനാ മെഡലും ലഭിക്കും. ജെ പി നിരാലക്ക് അശോക ചക്ര ബഹുമതിയും നല്‍കി ആദരിക്കും
പത്മഭൂഷന്‍ ലഭിച്ചവര്‍
വേദ് പ്രകാശ് നന്ദ സാഹിത്യം
ലക്ഷമണ്‍ പൈ പെയിന്റിങ്
അരവിന്ദ് പരീഖ് സംഗീതം
ശാരദാ സിന്‍ഹ സംഗീതം
പങ്കജ് അദ്വാനി കായികം
ഫീലിപ്പോസ് മാര്‍ ക്രിസോസ്‌റ്റോം ആത്മീയത
എം.എസ്.ധോണികായികം
അലക്‌സാണ്ടര്‍ കദകിന്‍ പൊതുകാര്യം (മരണാനന്തര ബഹുമതി)
രാമചന്ദ്ര നാഗസ്വാമി പുരാവസ്തു ഗവേഷണം
പദ്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചവര്‍
രാജഗോപാലന്‍ വാസുദേവന്‍ ശാസ്ത്രം സാങ്കേതികം
സുഭാഷിണി മിസ്ത്രി സാമൂഹ്യസേവനം
വിജയലക്ഷ്മി നവനീത കൃഷ്ണന്‍ സാഹിത്യം, വിദ്യാഭ്യാസം
സുലഗട്ടി നരസമ്മ വൈദ്യശാസ്ത്രം
യെഷി ധോഡെന്‍ വൈദ്യശാസ്ത്രം
അരവിന്ദ് ഗുപ്ത സാഹിത്യം
ഭജ്ജു ശ്യാം കല
സുധാംശു ബിശ്വാസ് സാമൂഹ്യസേവനം
മുരളീകാന്ത് പെട്കര്‍ സ്‌പോര്‍ട്‌സ്
റാണി, അഭയ് ബാംങ് വൈദ്യശാസ്ത്രം
ലെന്റിന അവോ താക്കര്‍ സാമൂഹ്യസേവനം
റോമുലസ് വിറ്റാകര്‍ വൈല്‍ഡ്‌ലൈഫ്
സംപാത് രാംടെക് സാമൂഹ്യസേവനം
സാന്തുക് റുവിറ്റ് വൈദ്യശാസ്ത്രം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല