സ്വന്തം ലേഖകന്‍: ‘ആര്‍ത്തവ ദിവസങ്ങളെക്കുറിച്ച് നാണിക്കേണ്ടതില്ല’, ബോളിവുഡില്‍ ഹിറ്റായി പാഡ്മാന്‍ ചലഞ്ച്; സാനിറ്ററി പാഡുമായി താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍. അക്ഷയ് കുമാറും സോനം കപൂറും തുടങ്ങി വെച്ച പാഡ്മാന്‍ ചലഞ്ചിനിന്റെ ഭാഗമായി നിരവധി താരങ്ങളാണ് ട്വീറ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചെലവു കുറഞ്ഞ സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കാനുള്ള മെഷ്യനുകള്‍ കണ്ടെത്തിയ സംരംഭകനായ അരുണാചലം മുരുകാന്ദമിന്റെ ജീവിതകഥ പറയുന്ന അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രമാണ് പാഡ്മാന്‍. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം അരുണാചലമാണ് സോഷ്യല്‍ മീഡിയയില്‍ പാഡ്മാന്‍ ചലഞ്ച് ആരംഭിച്ചത്. ചിത്രത്തിലെ നായകനായ അക്ഷയ്കുമാറിനോടും സോനം കപൂറിനോടും സാനിറ്ററി നാപ്കിനുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്യാന്‍ പറഞ്ഞായിരുന്നു ചലഞ്ച്.
അക്ഷയ് കുമാറും സോനവും വെല്ലു വിളി സ്വീകരിക്കുകയും മറ്റുള്ളവരോട് അത് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, ആലിയ ഭട്ട്, ട്വിങ്കിള്‍ ഖന്ന, അനില്‍ കപൂര്‍, രാജ്കുമാര്‍ റാവു തുടങ്ങിയവരും സാനിറ്ററി നാപ്കിനുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ദീപിക പദുക്കോണും അര്‍ജുന്‍ കപൂറും അയുഷ്മാന്‍ ഖുറാനയുമെല്ലാം ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല