സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രം പത്മാവതി കൂടുതല്‍ വിവാദങ്ങളിലേക്ക്, ചിത്രത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാരും രംഗത്ത്. രജ്പുത് വിഭാഗത്തിന്റെ വികാരം കണക്കിലെടുത്ത്, സിനിമയില്‍ മാറ്റംവരുത്തണമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തിലാണ് ആവശ്യം. അതേസമയം, സര്‍ട്ടിഫൈ ചെയ്യുന്നതിനുമുന്‍പ്, മാധ്യമപ്രവര്‍ത്തകര്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ജോഷിയും രംഗത്തെത്തി.
പത്മാവതി സിനിമ, സമൂഹത്തില്‍ ക്രമസമാധാന പ്രശ്‌നമായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി യുപി സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചതിന് പിന്നാലെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മൗനംവെടിഞ്ഞത്. രജ്പുത് വിഭാഗം ആരാധിച്ചുപോരുന്ന റാണി പത്മാവതിയുടെ കഥപറയുന്ന സിനിമയില്‍, ആ വിഭാഗം ഉന്നയിക്കുന്ന പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ചൂണ്ടിക്കാട്ടി.
ചരിത്രം വളച്ചൊടിക്കുകയോ, ആരെയെങ്കിലും മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഭാഗം മാറ്റംവരുത്തിയശേഷമേ, ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാവുവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേകസമിതിയെ രൂപീകരിക്കണമെന്നും കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് അയച്ചകത്തില്‍ ആവശ്യപ്പെടുന്നു.
ഇതിനിടെ സിനിമയുടെ അണിയറപ്രവര്‍ത്തകരെ കുറ്റപ്പെടുത്തി സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി രംഗത്തെത്തി. ചിത്രം സര്‍ട്ടിഫൈ ചെയ്യുന്നതിനുമുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേകപ്രദര്‍ശനം നടത്തിയത് ഗുരുതരമായ തെറ്റാണ്. ഇത് നിലവിലെ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നു. സ്വന്തം താല്‍പര്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയെ ഉപയോഗിക്കുന്നത് ശരിയല്ല. എന്നിട്ട്, ബോര്‍ഡിനുനേരെ ആരോപണമുന്നയിക്കുന്നത് നല്ല കീഴ്?വഴക്കമല്ലെന്നും പ്രസൂണ്‍ജോഷി തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല