സ്വന്തം ലേഖകന്‍: പദ്മാവതിക്ക് യുകെയില്‍ പ്രദര്‍ശനാനുമതി നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്നു കര്‍ണി സേന. വിവാദക്കുരുക്കില്‍ കുടുങ്ങിയ ചിത്രം ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കാം എന്ന തിരുമാനത്തിനെതിരേയാണ് കര്‍ണിസേന അന്ത്യശാസനം നല്‍കിയത്.
ഫ്രാന്‍സിലെ മറീനയെയും ഗ്രേറ്റ് ബ്രിട്ടനിലെ രാജാവ് അര്‍തുറിനെയും പോലെയുള്ള അഭിമാന വ്യക്തിത്വമാണ് പദ്മാവതി. അവരെ മോശമായി ചിത്രീകരിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് ഫിലിം കോര്‍പറേഷനെ അറിയിച്ചു.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ ചിത്രത്തിന് പിന്തുണയുമായി സിനിമ ലോകവും രംഗത്തെത്തിയിരുന്നു. ചിത്രത്തിനെതിരെ ബിജെപിയും കര്‍ണി സേന പോലുള്ള സംഘടകളുയര്‍ത്തുന്ന അക്രമത്തിനെതിരെ ചലച്ചിത്രലോകം ഷൂട്ടിംഗ് നിര്‍ത്തിവച്ച് പ്രതിഷേധിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല