1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2018

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി പോണ്‍ വീഡിയോ നിര്‍മിക്കുന്ന വന്‍ സംഘം പിടിയില്‍; പിടിയിലായവരില്‍ നാലു വനിതകളും. നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളുള്‍പ്പെട്ട ഏഴംഗ സംഘമാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ പീഡിപ്പിച്ചു വിഡിയോ പകര്‍ത്തല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ആകെ 127 കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.

പ്രതികളില്‍ ഒരാള്‍ പതിനെട്ടുകാരനാണ്. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലും ലൈംഗിക പീഡനവും ഉള്‍പ്പെടെ 42 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അമ്പത്തിരണ്ടുകാരനും പ്രതിപ്പട്ടികയിലുണ്ട്. പിടിയിലായ വനിതകളില്‍ നാലു പേരും 17നും 29നും ഇടയില്‍ പ്രായമുള്ളവരാണ്.

2014നും 2016നും ഇടയിലാണ് സംഭവം നടന്നത്. രാജ്യത്ത് ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളോടു മാപ്പുചോദിക്കുമെന്ന് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് കേസിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വന്നത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.