ആസ്‌ത്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-റഷ്യയുടെ എലേന വെസ്‌നിന സഖ്യം റൊമാനിയ-അമേരിക്കന്‍ കൂട്ടുകെട്ടായ ഹോരിയ ടെകാവു-ബെതാനി മറ്റെക് സാന്‍ഡ്‌സ് കൂട്ടുകെട്ടിനു മുന്നില്‍ മുട്ടുമടക്കി. സ്‌കോര്‍:3-6, 3-6, 5-7(10-3) ഒരേ ടൂര്‍ണമെന്റില്‍ രണ്ട് ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കാനുള്ള അപൂര്‍വ അവസരമാണ് പേസിനു നഷ്ടമായത്. നേരത്തെ പുരുഷവിഭാഗം ഡബിള്‍സില്‍ പേസ് കിരീടം നേടിയിരുന്നു.
അമേരിക്കയില്‍ നിന്നുള്ള ടോപ് സീഡ് കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക് റിപ്പബ്ലിക്കില്‍ നിന്നുള്ള റഡാക് സ്റ്റെപാനക് സഖ്യം ആസ്‌ത്രേലിയന്‍ ഓപണ്‍ പുരുഷവിഭാഗം ഡബിള്‍സ് കിരീടം സ്വന്തമാക്കിയിരുന്നു. സ്‌കോര്‍: 7-6, 6-2. 10-3.
ആസ്‌ത്രേലിയന്‍ ഗ്രാന്‍സ്ലാം പുരുഷവിഭാഗം ഡബിള്‍സില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പേസ്. ഏഴ് പുരുഷവിഭാഗം കിരീടവും ആറ് മിക്‌സഡ് ഡബിള്‍സ് കിരീടവും ഉള്‍പ്പെടെ 13ാമത്തെ ഗ്രാന്‍സ്ലാം കിരീടമാണ് പേസ് സ്വന്തമാക്കുന്നത്. പേസ് 1999ലും 2001ലും 2009ലും ഫ്രഞ്ച് ഓപണിലും 1999ല്‍ വിംബിള്‍ഡണിലും 2006ല്‍ യുഎസ് ഓപ്പണിലും കിരീടം നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല