സ്വന്തം ലേഖകന്‍: വധൂവരന്മാര് പരസ്പരം ചുംബിച്ചപ്പോള്‍ കണ്ടുനിന്ന കൊച്ചുപയ്യനും കൊടുത്തു ഫ്ലവര്‍ ഗേളിന് ഒരു സര്‍പ്രൈസ് ഉമ്മ! സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു വൈറല്‍ വീഡിയോ. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്. വിവാഹത്തിനിടയില്‍ വധൂവരന്മാര് ചുംബിക്കുന്നത് കണ്ട് തൊട്ടടുത്ത് നിന്ന ഫ്ലവര്‍ ഗേളിനെ അപ്രതീക്ഷിതമായി ചുംബിച്ച ആണ്‍ക്കുട്ടി കണ്ടുനിന്നവരെയെല്ലാം ചിരിപ്പിച്ചു.
മനിലയിലെ പളളിയില്‍ വിവാഹിതരായശേഷം പുറത്തുവന്നപ്പോഴാണ് വധുവിനോടും വരനോടും പരസ്പരം ചുംബിക്കാന്‍ ഫോട്ടോഗ്രാഫര്‍ ക്ലെഗ് ജോണ്‍ ആവശ്യപ്പെട്ടത്. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന കുട്ടികളോട് കൈകൊണ്ട് കണ്ണ് പൊത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഫോട്ടോഗ്രാഫര്‍ ചുംബിക്കാന്‍ പറഞ്ഞതും ആണ്‍കുട്ടി കൈമാറ്റി പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചു.
പെണ്‍കുട്ടി തല തിരിച്ചതും കവിളില്‍ ഉമ്മ വയ്ക്കുകയും ചെയ്തു. അതൊരു രസകരമായ നിമിഷമായിരുന്നുവെന്നും എല്ലാവരും തമാശയായിട്ടാണ് അത് കണ്ടതെന്നും ജോണ്‍ ക്ലെഗ് പറഞ്ഞു. എന്തായാലും സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല